താൾ:Pracheena Malayalam 2.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വർ ഉപേക്ഷിക്കുകയും അവരുണ്ടുവരുന്ന സ്ഥലങ്ങളിലുള്ളവരെ ബ്രാഹ്മണരെന്നു പറഞ്ഞാൽ അവരോടൊപ്പമായി പോകും. (അവരുടെ പലകാര്യസാദ്ധ്യത്തിനു് ആയതു് വിഘ്നമായിത്തീരും) അതിനാൽ ആയതു പാടില്ലെന്നും ശൂദ്രരെന്നു പറഞ്ഞാൽ അവർ ചാത്തമുണ്ണുന്നതുകൊണ്ടു് ആയതും കുറച്ചു പോരായ്മയാണെന്നും കരുതി ക്ഷത്രിയനെന്നൊ വൈശ്യനെന്നൊ ദ്രവ്യപുഷ്ടി, അധികാരം ഇതുകൾക്കു തക്കതുപോലെ താരതമ്യപ്പെടുത്തി പറഞ്ഞുകൊള്ളുകയും ചെയ്യുക പതിവാകുന്നു. ദൃഷ്ടാന്തത്തിനു വേണ്ടി ചിലതെല്ലാം കാണിക്കാം.

൧.

കൊല്ലങ്കോട്ടു നമ്പിടി, കവളപ്പാറ നായർ മുതലായവരുടെ ഭവനങ്ങളിലും അനേക രാജമന്ദിരങ്ങളിലും ഇപ്പോഴും നമ്പൂരിമാർ ചാത്തമുണ്ണുന്നുണ്ടു്. അവരുടെ ചാത്തമൂണിനേയും പന്തിഭോജനത്തെയും ജാതി മാറ്റലിനേയും കുറിച്ചു പലതും പറയാനുണ്ടു്. അതുകളെ യഥാവസരം ഇതിൽ തന്നെ അവിടവിടെ കാണിക്കും.

  ഇനിയും നമ്പൂരിമാർക്കു് ആവശ്യങ്ങൾക്കു് ഉപയോഗപ്പെടുകയൊ പിടിപ്പതു ആദായമുണ്ടാകയൊ ചെയ്യുമെങ്കിൽ ഈ ഇളയതന്മാരെത്തന്നെ അവരുടെ കൂട്ടത്തിൽ ചേർത്തു കൊള്ളുന്നതിലേയ്ക്കു് അവർക്കു് അല്പവും വിരോധമില്ല.

  കടുത്തുരുത്തി പ്രവൃത്തി തിരുവമ്പാടിൽ കാക്കാനപ്പള്ളി നമ്പൂരി ഇളയതായിരുന്നു. വെന്നങ്ങാട്ടു ഗ്രാമത്തിലുള്ള നമ്പൂരിമാർ ഏറ്റുമാനൂർ പട്ടത്താനം കഴിഞ്ഞുവരുന്ന സമയം വിശപ്പു് അധികമായതുകൊണ്ടു് ആ ഇളയതിന്റെ ഭവനത്തിൽ കേറി ഊണു കഴിച്ചു് ആ ഇളയതിനോടു് താൻ കൊച്ചു നമ്പൂരിയാണെന്നു പറഞ്ഞു. അയാളെ അന്നു മുതൽ കൊച്ചു നമ്പൂരിയെന്നാണു വിളിച്ചു വരുന്നതു്. ഇന്നുവരെയും ആ കുടുംബം ശരിയായി നമ്പൂരിക്കുടുംബമായിട്ടു തന്നെ നടന്നു വരുന്നു.

൨.

ഏറ്റുമാനൂർ അയർക്കുന്നം, മാങ്ങാനം, പാലക്കാട്ടു മല ഇവർ സാമന്ത്രന്മാരുടെ ഇളയന്മാരായിരുന്നു. മുറജപക്കാലത്തിൽ നമ്പൂരിമാരുടെ കൂട്ടത്തിൽ ആരുമറിയാതെ കേറിചാർത്തിച്ചു. ൯൭ ൽ നാടുനീങ്ങിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഉണ്ണിയായിട്ടറിയുമെന്നും, ചാർത്തിയതിരിക്കട്ടെ ഇനിമതിയെന്നും കല്പിച്ചു. അടു

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/45&oldid=216227" എന്ന താളിൽനിന്ന് ശേഖരിച്ചത്