താൾ:Pracheena Malayalam 2.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അല്ലാതേയും നമ്മുടെ പൊന്നുതമ്പുരാക്കന്മാരുടെ തിരുപ്പുണുനൂൽ കല്യാണത്തിനു് തിരുമാടമ്പു് എന്നു പറക പ്രസിദ്ധമാണല്ലോ.

‘നമ്പി’ ഇതുസാധാരണ പ്രസിദ്ധമാണല്ലോ.

നമ്പി + ആർ (അവർ) ബഹുമാന സൂചകമായ ബഹുവചന പ്രത്യയം = ‘നമ്പിയാർ’

നമ്പി + അടി (പാദം) ബഹുമാനസൂചകം = ‘നമ്പിയടി’

‘യ’ ലോപിച്ചു് ‘നമ്പിടി’

നമ്പി + ആത്തൻ (ഏ) (അച്ഛൻ) ബഹുമാനസൂചകമായ - അത്തർ എന്നതു ബഹുവചനം - ‘ർ’ എന്നുള്ള രേഫത്തെ ‘രി’ എന്ന പോലെ ശബ്ദിക്കും.

ഉദാഹരണം :- ‘തലയാർ’ എന്നുള്ളതിനെ ‘തലയാരി’ എന്നുവിളിക്കുന്നു. ഇപ്പോഴും തമിഴു് ദേശങ്ങളിൽ ഇപ്രകാരം നടപ്പുണ്ടു്. ഇവിടേയും അപ്രകാരം തന്നെ.

ഉദാഹരണം :- ‘തലൈ + ആത്തർ = ’തലിയാത്തർ‘ എന്നും ർ, രി, ആയി തലയാതിരി എന്നും അനന്തരം ’തളിയാതിരി എന്നായിട്ടുള്ളതു് കേരളോല്പത്തിയിൽ കാണുക.

‘നമ്പു്’ + ആതിരി = നമ്പ്വാതിരി, ക്രമേണ നമ്പൂതിരി, നമ്പൂരി എന്നായി പരിണമിച്ചു.

‘നമ്പു’ ശബ്ദത്തിനു ദൈവമെന്നും പ്രഭു എന്നും അർത്ഥമുണ്ടു്. ഈ നമ്പു ശബ്ദത്തെയാണു് ചില പാട്ടുകളിലും കീർത്തനങ്ങളിലും ‘ഹരിനമ്പൊ’, ‘നാരായണനമ്പൊ’ എന്നെല്ലാം കാണുന്നതു്.

ഉദാഹരണം ;-
‘മണിക്കിരീടവും മകരകുണ്ഡലം
വനമാല പാദകമലവും
മലർമാതുചേരും തിരുമാറുമെന്റെ
മനസ്സിൽ തോന്നണം ഹരിനമ്പൊ’

ഇത്യാദി (ഇരുപത്തിനാലുവൃത്തം)[1]


  1. 24 വൃത്തത്തിലെ നാലാം വൃത്തം
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/21&oldid=215437" എന്ന താളിൽനിന്ന് ശേഖരിച്ചത്