താൾ:Pracheena Malayalam 2.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇറൈ + എമ്പ് = ഇറൈയമ്പ് = ഏറമ്പ് = ആറമ്പ്. ‘എമ്പ്’ സ്ഥാനമുള്ളവൻ ‘എമ്പി’

ഉദാഹരണം :-
‘വെമ്പുങ്കാലൈ വെതുമ്പി വിഴുഞ്ചിരം
ചെമ്പൻ കോടി വിലൈയനച്ചിന്തിത്താ
ഉമ്പർനാടുമുലകെങ്കും തേടിനും
‘എമ്പി’ പോലെ മക്യാവരുരിയരെ‘

(പാണ്ഡ്യരാജൻ പാടൽ)

ഈ ’എമ്പി‘ ശബ്ദം സ്ത്രീലിംഗത്തിലാകുമ്പോൾ ’എമ്പിട്ടി. ബഹുമാനപ്പെടുത്തിപ്പറയുമ്പോൾ ‘എമ്പിട്ടിയാർ’

ഉദാഹരണം:-
‘പാടികൊൾവിൻ പാടികൊൾവിൻ എമ്പിട്ടിയാരൊ’
(തിരുവാതിര നോൻപിനു പാടുന്ന പുലപ്പാട്ട്)

ഈ ‘എമ്പി’ ശബ്ദത്തെ ചിലടത്തു് ‘അമ്പി’ എന്നും പറഞ്ഞുവരാറുണ്ടു്

ഉദാഹരണം :- ‘അമ്പിശാസ്ത്രി’, ‘മാടമ്പി’ മുതലായവ

ഇനിയും ഈ ഇതു് ‘എമ്പു്’ എന്നൊരു സ്ഥാനപ്പേരുകൂടി ആയിട്ടുണ്ടു്.

‘മഠം’ എന്ന ശബ്ദമാണു് ഈ മലയാളത്തു ചിലസ്ഥലങ്ങളിൽ (മാടം) ഭവനം എന്നു പറഞ്ഞുവരുന്നതു്.

ഉദാഹരണം :- ‘മാടഭൂപൻ’ ‘മാടത്തിൻ കീഴാൾ’ (കൊട്ടാരം)

ഇനി എറണാകുളത്തു പരമ്പരാ കുളങ്ങരെ ചേരാനെല്ലൂർ കർത്താവിന്റെ ഭവനത്തിനു് ഇന്നും മാടപാടെന്നു പറഞ്ഞുവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/20&oldid=215436" എന്ന താളിൽനിന്ന് ശേഖരിച്ചത്