Jump to content

താൾ:Pingala.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പണ്ടുപണ്ടൂഴിതൻ ബാല്യത്തിൽ മർത്യരേ
രണ്ടുകാൽപൈക്കളായ് കാൺകെ , ക്കാൺകെ.
ഹ്രിയാർന്ന മാർത്താണ്ഡൻ കോൾമയിർക്കൊണ്ടീലേ
തായതൻ സാവിത്രിമന്ത്രം കേൾക്കേ ?

അഞ്ജനവർണ്ണനെ പ്രത്യക്ഷമാക്കിടു-
മഞ്ചുവയസ്സിലും നിൻകിടാങ്ങൾ
കാണിക്കും പാപിയാം താതന്നു ദൈവത്തെ-
ത്തൂണിലും നാരസിംഹാകാരത്തിൽ ; 1180

ഷോഡശവർഷങ്ങളാകുകിൽ വൻതപ-
മീടുറ്റു ചെ,യ്തതിൻ വൈഭവത്താൽ :
കാലനെക്കൊല്ലിക്കു മീശനെക്കൊണ്ടു;തൻ
ഫാലത്തിൽ ചാർത്തിക്കും രേഖ വേറേ.

163.ഭൂഭൃത്തിൻ പുത്രിയായിന്നു നാം കാണുവോൾ
താപസിയായിടും മാത്രപോയാൽ :
നീരാളം ചാർത്തുന്ന മേനിക്കു കർക്കശ -
ചീരാംശുകത്തിനാൽ മാറ്റു കൂട്ടും .

164.അമ്മേ ! നിൻ സ്തന്യമാം പിയൂഷയൂഷത്തി-
ന്നമ്മട്ടിൽ വായ്തുണ്ടാത്മവീര്യം ; 1190

അമ്മുലപ്പാൽ നുകർന്നാത്മാർത്ഥം നേടിന
നിന്മക്കൾക്കെങ്ങുള്ളു നിത്യഭ്രംശം ?

165.കാമനും , ചൈത്രവും , പൂർണ്ണിമത്തിങ്കളും
തൈമണിത്തെന്നലും വണ്ടിനവും.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/61&oldid=166528" എന്ന താളിൽനിന്ന് ശേഖരിച്ചത്