ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാന്തയാൾ മിന്നുന്നു കായത്തെക്കൈക്കൊണ്ട
ശാന്തമാം സദ്രസമെന്നപോലെ .
അത്തന്വി മൂർദ്ധാവിൽ , ചെഞ്ചിട : കണ്ഠത്തിൽ
രുദ്രാക്ഷം : പാണിയിലക്ഷസൂത്രം :-
ഈവിധമുള്ളോരു വേഷത്തിൽ ശോഭിപ്പൂ
കൈവല്യഭൂഷണഭൂഷിതയായ്.
ഇന്നലെ നാം കണ്ട വേശ്യയാം പിങ്ഗള-
യിന്നൊരു ദേവാധിദേവദാസി !
ആ വിശാലാക്ഷിതൻ ജീവിതത്തിന്നൊരു
രാവിടകൊണ്ടെത്ര മാറ്റം വന്നു ! 1160
ധൂർത്തർക്കു കാമക്രയാപണശാലതാൻ
പാർത്തട്ടിലന്നോളം തത്സദനം ;
നിർമ്മായമന്നതോ നിഷ്കിഞ്ചനക്കൊരു
ധർമ്മാന്നസത്രമായ് മാറിക്കാണ്മൂ !
159.അത്ഭുതമെന്തിതി, ലദ്ദേവദാസിയൂ-
മിപ്പുണ്യഭൂമിതൻ പുത്രിയല്ലി ?
* * *
160.എൻ തായേ ! വെന്നാലുമൃഗ്വേദക്ഷേത്രമേ !
ചിന്താതിവർത്തിതാൻ നിൻമാഹാത്മ്യം !!
ഓരോരോ പൂഴിയു ,മമ്മയിൽ മിന്നുന്ന,-
തോരോരോ യോഗീന്ദ്രവിഗ്രഹാണു : 1170
ആദൃതമൗനമാമമ്മ തന്നാകാശം
ശ്രീദക്ഷിണാമൂർത്തിമൂർത്തിഭേദം