Jump to content

താൾ:Pingala.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തങ്ങളാലാവതും നോക്കീട്ടു മെന്തായി ?
പിങ്ഗളയാകുമി വേശ്യപോലും
ഏകയാമാർദ്ധത്തിൽ ബ്രഹ്മോപദേഷ്ടാവായ്
കാകതാലിയത്തെയല്ലി കണ്ടു ?

166.പിങ്ഗളയെന്നല്ല പേരവൾക്കപ്പുറം
മങ്ഗളയെന്നുതാ ,നാനിലയിൽ. 1200

ജീവിച്ചാൾ വിശ്വലോകാനുഗ്രഹത്തിന്ന-
ദ്ദേവിയാൾ ജന്മാന്ധദിവ്യദൃക്കായ്.

167.ഭാഗവതോത്തമശബ്ദഗ്രഹാമൃതം
ലോകോത്തരോത്തരമിച്ചരിത്രം.
പണ്ടവധൂതന്നൊരാചാർയ്യയായോരി-
പ്പൂണ്ഡരീകാക്ഷിയാൾ തന്നുദന്തം,
ഊഴിതന്നോമനവെൺപുകൾമേടയ്ക്കു
താഴികപൊൻകുടം: തർക്കമില്ല. 1208

ശുഭം ഭുയാൽ

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/62&oldid=166529" എന്ന താളിൽനിന്ന് ശേഖരിച്ചത്