132.ഈപ്പുണ്യവീഥിയാം ദണ്ഡകാരണ്യത്തിൻ
ശൂർപ്പണഖാശരി ദാന്തയിപ്പോൾ; 950
കാത്താലും വാസിഷ്ഠജ്ഞാനോപദേശത്തിൻ
വേത്താവും വേദ്യവുമായുള്ളോവേ
133.ഇന്നോളം മറ്റാർക്കുമായത്തമാവാത്ത-
തെന്നോതാനുണ്ടോ ഞാ,നെൻ ഹൃദന്തം?
ഞാൻ പരൻപൂരുഷൻ തന്നോടു ചേരേണ്ടോൾ,
സാമ്പ്രതമിരാവിലേതുകൊണ്ടും.
എത്രമേൽപങ്കത്തിൻ താണാലുമെൻ പത്മിൻ:
ത്വദ്വശയല്ലയോ ദിനയാം ഞാൻ ?
കൊമ്പനെപ്പാലിച്ച തൃക്കൈകകൊണ്ടെന്നെയു-
മെൻ പ്രഭോ ! കാത്തിടാനില്ലേ ഞായം ? 960
134.വെന്നാലും വെന്നാലും വൈകുണ്ഠധാമാവേ !
വെന്നാലും വെന്നാലും ചിൽഭൂമാവേ !
വെന്നാലും വെന്നാലും ശ്രീരാമ നാമാവേ !
വെന്നാലും വെന്നാലും വിശ്വാത്മാവേ !! "
- XXX
135.ഓതിനാൾ പിന്നെയും തന്വങ്ഗി:- വിത്തവും
സൗധവും ദേഹവും മറ്റുമെല്ലാം
വ്യർത്ഥമാം ഭാരം ഞാനിങ്ങവ തള്ളിയാൽ
സ്വസ്ഥമായ് തീർന്നിടുമെൻ പ്രയാണം
136.വില്പാനും വാങ്ങാനും യാതൊന്നും വായ്ക്കാത്ത-
തപ്പാതയെന്നത്രേ സിദ്ധർ ചൊൽവൂ 970