Jump to content

താൾ:Pingala.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പരലോകത്തിൽ തൻ പുണ്യമൊന്നു താൻ
കൈപ്പൊതിച്ചോറാർക്കുമെന്നു കേൾപ്പു :
പോകുന്നതെങ്ങനെ ദീനഞാ,നാവക-
യ്ക്കേകമാം വ്രീഹിയും നേടിടാത്തോൾ ?
ദുഷ്കൃതസംഹതി ചൂഴ്ന്നെന്നെബ്ഭക്ഷിക്കു-
മർഗളവഹ്നിയാ,യെന്നും കേൾപ്പൂ
ആരൊരു താരകമാവതെൻ ദേഹിക്കു
ദാരുണമാകുമക്കാന്താരത്തിൽ ? "

137.എന്നവൾ ഞെട്ടിനാൾ തെല്ലൊന്നു; വീണ്ടുമേ
തന്നോടു ചൊല്ലിനാൾ ധൈർയ്യ്യപൂർവ്വം:- 980

"ഭീരുവോ പിന്നെയും പിങ്ഗളേ ? നീ ചെന്നു.
ചേരുന്ന ലോകമേ.തോർത്തുനോക്കു !
നാരകമെന്നതു വാനവർ വാഴുന്ന
മേരുവാം ദുർഗ്ഗത്തിൻ ഖേയമത്രേ.
മന്നിടം താഴ്വര,-യങ്ങുനിന്നക്കുന്നിൽ
പുണ്യമാം കോണിവച്ചാർക്കുമേറാം;
കാലമക്കോണിയെ ഗ്രാസമാക്കിടുമ്പോൾ
മാലുറ്റു പിന്നെയും താഴെ വീഴാം

138.ജീവിയാം നീർപ്പോള നീരാവിയായ്പ്പൊങ്ങി
മേവിടും മാനത്തിൽ ചെറ്റുനേരം; 990

താഴോട്ടു പിന്നെയും നീർത്തുള്ളിയായ് പോരും:
വീഴും വന്നൂഴിയിൽ; പൊങ്ങും വീണ്ടും:
അത്തരമങ്ങോട്ടുമിങ്ങോട്ടും പാവം നീ-
യെത്രമേൽ ചെയ്തു നിൻ യാതായാതം !

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/52&oldid=166518" എന്ന താളിൽനിന്ന് ശേഖരിച്ചത്