Jump to content

താൾ:Pingala.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താദൃശം പാദാബ്ജം താവകം കൂപ്പൂന്നേൻ
പാതകപാഷാണരൂപിണി ഞാൻ

127വേശസ്ത്രീതൻ മട്ടിലാടും സാഗര-
വീചിതൻ സേതുവാം സീമന്തത്തിൽ 930

സിന്ദൂരധോരണി വായ്പിച്ചതല്ലയോ
സുന്ദരം താൽപദശോണപത്മം ?

128.ആജന്മലോലനാം വാനരൻ , വായുജൻ
രാജിച്ചാൻ യാതൊന്നാൽ നിശ്ചലനായ് ;
അമ്മട്ടിലാകട്ടെയങ്ങേക്കനിവിനാൽ
മന്മനസ്സായിടും മർക്കടവും

129.കാടാമെന്നുൾത്തടമാശയാം താടക
വീടാക്കി വാഴുന്ന വിശ്വഹർത്‌ത്രി
കോദണ്ഡമാണ്ടോനേ ! കൊള്ളട്ടേ ചെന്നൊരു
ശാതമാം സായകം തദ്വാപുസ്സിൽ. 940

130.അങ്ങയാം കൊണ്ടൽ കണ്ടാടിടുമെന്നുടെ
മങ്ഗളമാനസമത്തബർഹി.
നിൽപ്പൂ ഭുജങ്ഗാരിവാഹ ! ഭുജങ്ഗരെ-
പ്പൂൽപുഴുക്കൂട്ടത്തിൽ തള്ളിത്തള്ളി.

131.ഹന്ത ! ഞാൻ കൊസ്തുഭകണ്ഠനാമത്വേ-യെ
ന്നന്തർഗുഹേശനെപ്പിൻനിറുത്തി.
ഭോഗികളാരാരേപ്പുമാലയാക്കീല
ഹാ ! കഷ്ടമാത്മഹത്യോദ്യതയായ് !

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/50&oldid=166516" എന്ന താളിൽനിന്ന് ശേഖരിച്ചത്