താൾ:Pingala.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്മുന്നിൽ മിന്നിടും ചിത്രത്തിൽ തന്ന്വങ്ഗി
തൻ മിഴി ലഗ്നമായ് തീർന്നിതപ്പോൾ
ഇന്ദ്രനീലോപലമന്ദൂരയ്ക്കുള്ളിൽ ചെ-
ന്നിന്ദ്രിയവാജികൾ നില്ക്കയായി ;   910

ആളാനതാപിഞ്ഛരബദ്ധമായ്ക്കാണായി
ബാലതാൻ ചിത്തമാം മത്തദന്തി

കൈരണ്ടുകൊണ്ടുമക്കമ്രമാമാലേഖ്യം
ചാരത്തു ചേർത്തതിൽ നോക്കി നോക്കി.
രോമാഞ്ചകഞ്ചുകലോഭനീയാങ്ഗിയാ-
മാ മാൻകിശോരാക്ഷി വീണ്ടുമോതി:-


XXIX


125."ഭൂതാവലംബനഭൂതനാം ഭൂമിതൻ
ധാതാവേ ! ഭർത്താവേ ! ജാമാതാവേ !
മാനുഷസാർത്ഥൈകമാർഗോപദേഷ്ടാവേ !
ഭാനുവംശാംബരഭാനുമാനേ !   920

വാമാക്ഷി മൈഥിലി മാലയിട്ടീടിന
പൂമാതിൻ പുഷ്കലപുണ്യപ്പുൺപേ !
ശ്രീരാമ ! ശ്രീരാമ ! ശ്രീരാമ ! സിദ്ധഭൃ-
ങ്ഗാരാമ ! ലോകാഭിരാമ ! രാമ !

126.യാതൊന്നിൻ തേനൊലിച്ചാലുപോൽ വിൺപുഴ ;
യാതൊന്നു തൊട്ട കൽ സാദ്ധ്വിയുംപോൽ ;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/49&oldid=166514" എന്ന താളിൽനിന്ന് ശേഖരിച്ചത്