120അർത്ഥരൂപാദിയിലാസക്തികൈക്കൊള്ളു-
മത്തൃഷ്ണയായിടും രാക്ഷസിയെ
ഊക്കോടുമുള്ളിൽനിന്നുച്ചാടനം ചെയ്താൾ
ദീർഘോച്ഛ്വാസോൽഗാരധോരണിയാൽ.
121.പോയാലും , പോയാലും , മുന്നോട്ടു സോദരീ !
നീയായിത്തീരേണ്ടും നേരമായ് നീ. 890
കത്തുമിജ്ഞാനമാം ദാവാഗ്നി ഹൃദ്വന-
മത്രയും നീറ്റിയേ ശാന്തമാവു.
തൻബാഹ്യകോശത്തിൻ ഭേദത്താൽ സ്വാതന്ത്ര്യം
സമ്പാദിച്ചുത്ഭവം ധന്യമാക്കി ,
അക്കർമ്മസാക്ഷിക്കു സുപ്രാതമോതേണ്ട
കുക്കുടശാബങ്ങൾ നാമെല്ലാരും.
122.വീണുപോയ്ഘോരമാം പാപാഗ്നിക്കുള്ളിൽ നീ ;
താണുപോയ് പാതാളലോകത്തോളം :
പോകട്ടെ ഹാനിയെ,ന്തദ്ദിക്കും വിശ്വേശ-
ന്നേകച്ഛത്രായത്തമാവതല്ലി ? 900
പാർത്താലുമങ്ങത്രേ സംസാരസർപ്പത്തിൻ
മുർദ്ധാവിൽ മിന്നിടും മോക്ഷരത്നം;
നീയൊന്നും വേറിട്ടു ചെയ്‌വാനില്ലമ്മണി
കയ്യൊട്ടു നീട്ടിയാൽ ഗ്രാഹ്യം ! ഗ്രാഹ്യം !
* * * *
123. ചുറ്റുമങ്ങുള്ളോരു വസ്തുവിലൊന്നിലും
ചെറ്റുമേ ചേരുവാൻ ചിന്തിക്കാതെ.
താൾ:Pingala.djvu/48
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു