താൾ:Pingala.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

117.എന്നുടെ മേനി ഹാ !- നീഹാരനീരാട്ടി-
ച്ചന്ദനത്താൽ മുഴുക്കാപ്പു ചാർത്തി.
പാവാട ചുറ്റിയും പണ്ടത്താൽ മൂടിയും ,
പൂ വാരിയർച്ചിച്ചും , രാപ്പകൽ ഞാൻ
ആരാധിച്ചീടിനോരദ്ദേവി പോകയായ്
പാരാതെ പുല്കുവാൻ പാവകനെ.
അശ്രാന്തമത്യാശ വച്ചല്ലോ , കഷ്ട,മീ-
വിശ്വാസപാതകമൂർത്തിയിൽ ഞാൻ !   870

118. അസ്ഥിയും , മജ്ജയും , മാംസവും , മേദസ്സും ,
രക്തവും , ശുക്ലവും - ഇത്തരത്തിൽ ,
ധാതുക്കളേഴോളമൊന്നിച്ചു ചേർത്തവ
പീതമാം ചർമ്മത്തിൽ മൂടിദ്ദൈവം ,
ഉച്ചിയിൽ ശ്യാമമാം ശഷ്പത്തിൻ കെട്ടൊന്നും
വക്ഷസ്സിൽ ശോഹത്തിൻ പിണ്ഡം രണ്ടും
ഒട്ടിച്ചുതീർത്തോരിയോട്ടമൺ പാനയിൽ-
പട്ടടച്ചെന്തീതൻ പാഴ്വിറകിൽ
ആരു താൻ രഞ്ജിക്കും ? അന്തർദൃക്കുണ്ടെങ്കിൽ
മാരന്നു മാരൻതാൻ മന്നിലാരും! "   880


XXVIII


119.വീണിതു ബാഷ്പനി , രഞ്ജനമിശ്ര ,മ-
ഗ്ഗാണിക്യ രത്നത്തിൻ മെയ്യിൽ വീണ്ടും;
ക്ഷാളിതപങ്കയായ് ശോഭിച്ചാൾ തന്വിയ-
ക്കാളിന്ദി കൂടിന ഗങ്ഗയിങ്കൽ.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/47&oldid=166512" എന്ന താളിൽനിന്ന് ശേഖരിച്ചത്