താൾ:Pingala.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

67.ഏറിടുമീറയാൽ തന്മണിപ്പൂമച്ചിൻ
ദ്വാരം പോയ് ചാരിനാൾ , സാക്ഷയിട്ടാൾ.

രത്നാസനത്ഥയായപ്പുറം ദുഷ്ക്കാല-
ഭഗ്നാശാസൗധയാമാവധൂടി.
ചോർന്ന തൻ ചിന്തകൾ വീഴ്ത്തിനാൾശേഷിച്ച
ശൂന്യതയാം സഖിതൻ ചെവിയിൽ:-   520

XVII

68.ആകാറായ് പാതിര , വാസന്നകല്പമായ്
രാകയാം ശ്യാമയ്ക്കു ഷഷ്ടിപൂർത്തി.
കാമുകർ-കാഞ്ചനപ്പൂക്കുല മിന്നിച്ചു
കാമന്നു കോമരം തുള്ളിടുന്നോർ-
എൻ സൗധമാർജ്ജനിതൻ പരിഷ്വങ്ഗവും
തൻസൗഖ്യസാമ്രാജ്യമായ് നിനയ്പോർ-
കാണ്മാനില്ലിന്നവരാരെയും-എങ്ങെ,ങ്ങാ-
വാൽമാത്രമില്ലാത്ത വാനരങ്ങൾ ?
തെറ്റിയോ താവളം ? ആ വകക്കാർക്കുണ്ടോ
മറ്റൊരു മാമരത്തോപ്പു മന്നിൽ ?   530

എന്തായാലെന്തിനി ? അക്കൂട്ടരെങ്ങോ പോയ്-
പ്പണ്ടാരംവയ്ക്കട്ടേ പാതകികൾ !

69.ഓലക്കമാർന്നുള്ള പൂന്തിങ്കളൂഴിയെ
പ്പാലമൃതിങ്ങനെയൂട്ടിടവേ.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/31&oldid=166495" എന്ന താളിൽനിന്ന് ശേഖരിച്ചത്