Jump to content

താൾ:Pingala.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"അക്കതകെന്തിനു ചാരി നീ?" "കാമുക-
ർക്കഗ്ഗളമെങ്ങൊന്നും വായ്പീലമ്മേ!"
"എന്തെടി കേൾപ്പതന്നിസ്വനം പൂങ്കാവിൽ
വണ്ടിണ്ട മൂളുന്ന ശബ്ദമമ്മേ!"
"പിന്നെയും കേൾക്കുന്നു ദൂരത്തു ശബ്ദമൊ-
ന്നിന്നതെന്നാമോടി നിർണ്ണയിപ്പാൻ ? "
"പൂന്തെന്നൽ പുൽകിന മാന്തളിർത്തൊത്തിന്റെ
തേൻതെളിമർമ്മരമാണതമ്മേ ! "
"ഒട്ടിങ്ങു ചാരത്തായ്ക്കേൾപ്പതെന്തശ്ശബ്ദം ? "
"കുട്ടിനിയമ്മ തൻ വിക്കലമ്മേ ! " 500

"അമ്മയുറങ്ങിയോ ? പാതിരാവായില്ലേ ? "
"നമ്മളെപ്പോലെയോ മുത്തി ? യമ്മേ ? "
"അങ്ങാരോ ചൊൽവീലേ 'വന്നാലും' എ" "ന്നതു
പൈങ്കിളിപ്പൈതലിൻ തായാട്ടമ്മേ ! "

55."ഇങ്ങനെ പറ്റുവാനെന്തെടി?" ദൈവത്തി-
ന്നിങ്ഗിതമാരുതാൻ കണ്ടതമ്മേ ? "
"ദൈവവും നീയും ! ഹോ ! വായാടി ! ഫോ ! ദൂരെ
നി വേദവേദാന്തവിജ്ഞ തന്നെ ! "
"ഈവണ്ണമോതൊല്ലേ ! പൊന്നമ്മേ ! പൊന്നമ്മേ !
ദൈവത്തെയോർക്കണേ ! പോകാമേ ! ഞാൻ !" 510

66.അങ്ങിനെ ചേടി പോയ് ശയ്യാഗാരത്തിങ്കൽ
പിങ്ഗള പിന്നെയും തന്നെയായി .
"ആരിനി വന്നാലുമിങ്ങോട്ടു കേറ്റേണ്ട ;
തീരട്ടെയൊന്നോടെ സൊല്ല" യെന്നായ് "

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/30&oldid=166494" എന്ന താളിൽനിന്ന് ശേഖരിച്ചത്