താൾ:Pingala.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെഞ്ഞാർക്കുമാടിപ്പാൻ തയ്യാറായ് വേശ്യയാ-
മിഞ്ഞാൻ ചമഞ്ഞിങ്ങു നിന്നീടവേ :
നോക്കുന്ന ദിക്കെല്ലാ , മെൻദൈവം മന്മഥൻ
പോർക്കണമാരിയാൽ മൂടിവേ :-
കഷ്ടമിപ്പത്തനമേതൊരു ദാന്തന്റെ
പൊട്ടപ്പൂൽചെറ്റയായ് മാറിപ്പോയി !   540

70.എന്നനങ്ഗാഗമപാഠത്തിന്നാദ്യമാ-
ണിന്നനധ്യായരാ, വെന്തുചെയ്യാം !
ഒന്നുകിൽ ഞാനഭിസാരികയായിടാ-
മല്ലെങ്കിലാർക്കാനുമാളയയ്ക്കാം.

71.വില്ക്കാശും കയ്യുമായ് ഞാൻതന്നെകണ്ടോർ തൻ
തൃക്കാൽ പിടിക്കയോ ? കൊള്ളാം കാർയ്യം !
ഏതൊരു പിച്ചിതു ? മർയ്യാദ ലോകത്തിൽ
പ്രാതിലോമ്യത്തിന്നു , മൊട്ടു വേണ്ടേ ?
ഞാനതു ചെയ്‌വീല : വേശ്യയ്ക്കുമേതാണ്ടു
മാനവും നാണവും വേണമല്ലോ.   550

ഏറിയാലെന്തിങ്ങു വന്നുപോയ് ! പോകട്ടെ
കൂററ്റ ഗോശാലക്കൂറ്റർ കൂട്ടർ !!


XVIII


72."കൂറിനെപ്പറ്റിയെന്തോതിനേൻ ക്രോധത്തിൽ ?
ഏറിപ്പോയ്, നിശ്ചയ,മെൻ ശകാരം !

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/32&oldid=166496" എന്ന താളിൽനിന്ന് ശേഖരിച്ചത്