Jump to content

താൾ:Pingala.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈരത്താൽ നിർമ്മിച്ച വസ്തുക്കളാവണ-
മാരമ്യഹർമ്മ്യോപസ്ക്കാരകങ്ങൾ ;
ആവതുമസ്സൗധം മിന്നേണമൈന്ദ്രമാ-
മാ വൈജയന്തത്തിൻ നേർപകർപ്പായ് !

57.അപ്പാണ്ഡ്യരാജ്ഞിതൻ മൗക്തികദാമങ്ങൾ
വില്പാനുണ്ടഞ്ചെട്ടു വീണ്ടുമപ്പോൾ ;
തൽകണ്ഠലഗ്നങ്ങളാകുകിലല്ലാതെ-
യക്കമ്രഭൂഷകൾക്കാഭയുണ്ടോ ?
അപ്പുറം മെയ്പകിട്ടൻപതുമാറ്റേറും ;
കൈപ്പണിക്കോപ്പല്ലീ ശില്പമർമ്മം ? 430

ദീനാരം ലക്ഷംപോലോരോന്നി,ന്നാവട്ടേ :
താനാശവെച്ചുപോയ് വാങ്ങിച്ചാർത്താൻ ,

58.ആശിക്കമാത്രംകൊണ്ടെന്തായി ? വേണ്ടുന്ന
കാശിന്നുതാ , നാർതൻ കാൽപിടിപ്പൂ ?
തൻനിവി തൊട്ടിടാൻ തനകൈക്കു ദുർയ്യോഗം
വന്നിടും വാരസ്ത്രി വാരസ്ത്രീയോ ?
തൻമെയ്സ്യമന്തകമന്നത്തേ രാത്രിയിൽ
പൊൻമലയല്ലയോ പെറ്റിടേണ്ടു ?
അറ്റുവോ ദാതൃത്വമക്കല്പവല്ലിക്കും ?
വറ്റിയോ ദുഗ്ദ്ധമസ്സ്വർഗ്ഗോവിന്നും ? 440

XV


59.തന്നിലെന്തുണ്ടൊരു കുറ്റമെന്നത്തയ്യൽ
പിന്നെയും പിന്നെയും ചിന്തചെയ്താൾ ;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/27&oldid=166490" എന്ന താളിൽനിന്ന് ശേഖരിച്ചത്