ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചേണെഴും താരകത്തൂമലർ ചിന്നിന
വാനമാം നീലക്കൻമഞ്ചത്തിന്മേൽ,
യാമിനി - സൗഭാഗ്യശാലിനി-പിയൂഷ
ധാമാവാം പ്രേയാനോടൊത്തു വാഴ്വു !
54.ആ വിധമുള്ളോരു വേളയിൽ, കന്ദർപ്പ-
ദേവൻതൻ വേട്ടയാമുത്സവത്തിൽ ,
ഏതെണ്ണയിട്ടാലും-ഏത്രമേൽ തേച്ചാലും-
ഏതിലും കൊള്ളാത്ത പാഴ്ക്കണയായ് ,
നാണിച്ചും , ഖേദിച്ചും , തൂണിക്കു ഭാരമായ് ,
ഗാണിക്യശ്രേണിക്കു ദുർയ്യശസ്സായ് 410
താൻമാത്രം-താൻമാത്രം-ഒറ്റയ്ക്കു വാഴ്കയോ
പൂണ്മാനൊരാണെന്ന്യേ ? ഭൂതിയെന്ന്യേ ?
- XIV
55.ഭൂതി- ഹാ !ഭൂതി താരാർജ്ജിപ്പാനല്ലെങ്കി-
ലേതിന്നുവേണ്ടിത്തൻ വേശ്യാജന്മം ?
അർത്ഥവും കാമവുമൊന്നിച്ചു നേടുന്ന
തദ്ധർമ്മം താനല്ലീ ധന്ന്യാൽ ധന്ന്യം ?
56.ഊറ്റത്തിൽ മറ്റൊരു മാളിക തീരേണം
നൂറ്റൊന്നു കക്ഷ്യകൾ വായ്ക്കുംമട്ടിൽ :
ശയ്യാദിസംഭോഗസാമഗ്രി സർവവും
തയ്യാറായിടേണമായവയിൽ :