താൾ:Pingala.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ മലർമേനിയാളാരേയും കാണ്മീല
പൂമണിമേടയിൽ പുരുഷരായ് ;
തന്നിളഞ്ചെന്തളിർക്കോമറപ്പൂമെത്ത
മിന്നുന്നു നീർത്തിട്ട മട്ടിൽതന്നെ.   380

52.കാമുകർ-കാമുകർ-ആ മേടതൻ നട-
കാവലേ വേലയായ് നാൾകഴിപ്പോർ-
മത്സ്യധ്വജായതനാഗ്രത്തിൽ വേധസ്സാ-
ലുത്ഷ്യഷ്ട രുക്ഷാക്കൾ നിവിഷാണർ,-
എങ്ങവർ-എങ്ങവർ-ആരാവിലാദ്യന്തം
പിങ്ഗളാധീനരായ് ജീവിക്കേണ്ടോർ ?
ആരെയുമാരെയും കാണ്മി,ലതെന്തൊരു
മാരണം ? ആർ കാട്ടുമിന്ദ്രജാലം ?
മിഷ്ടാന്നമുണ്ണേണ്ട പൊന്നോണനാളിലോ
കഷ്ടമശ്ശുദ്ധോപവാസയോഗം ?   390

എന്തൊരു വിസ്മയം ? അങ്ങനെ പോമോതൻ
യന്ത്രനൂൽപ്പാവകൾ ? കൈക്കിളികൾ ?

53.പാതയിലെന്താവാം പ്രത്യൂഹം ? ഉണ്ടല്ലേ
പാതകളങ്ങെത്താൻ നാലുപാടും
ഉണ്ടികയ്ക്കേതിളവ , ന്നതുമില്ലല്ലോ :
കൊണ്ടിടാം വായ്പയായ് വിത്തമാർക്കും.
മന്നന്നു കോപമേ , തസ്സാധു മൗലിയാൽ
തന്നടിപ്പൂമ്പൊടി ചൂടിടുന്നോൻ  !
കാലമോ ചൈത്രർത്തു: രാത്രിയോ പൗർണ്ണിമ :
കാമനോ കർണ്ണാന്തകൃഷ്ടചാപൻ !   400

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/25&oldid=166488" എന്ന താളിൽനിന്ന് ശേഖരിച്ചത്