Jump to content

താൾ:Pingala.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓമനക്കാറൊളിക്കന്തലിലോരോരോ
തൂമലർമാലകൾ ചൂടിച്ചൂടി ;
ആ നന്മയാകെത്തല്ലാവണ്യലക്ഷ്മി ക-
ണ്ടാനന്ദക്കോൾമയിർ കൊണ്ടപോലെ.
അത്ഭുതം-അത്ഭുതം-പ്രത്യങ്ഗമോരോരോ
വിഭ്രമമുദ്രക്കൈ കാട്ടിക്കാട്ടി ; 350

ശില്പജപ്രകൃതസാമഗ്രി നല്കിടു-
മപ്പരഭാഗങ്ങൾ രണ്ടിനാലും
തൻമലർമേനിക്കു സൗന്ദര്യധോരണി
യെൺമടങ്ങത്തവ്വിലേറ്റിയേറ്റി ;
സർമഥാ സർവോർവിസംമോഹനാസ്ത്രമായ് .
സർവഹൃദുന്മാദനൗഷധമായ് ,
മാന്മഥമാഹാത്മ്യമാകന്ദമഞ്ജരി-
മാംസളമാധ്വികമാധുരിയായ് .
അന്നത്തേ രാവിന്നു ചേരുന്ന മോടിയിൽ ,
തൻ ദർപ്പതുല്യമാം സൗധത്തിങ്കൽ. 370

അഞ്ചിതവിഗ്രഹ മിന്നുന്നു പിങ്ഗള
പഞ്ചേന്ദ്രിയാമൃതപാനപാത്രം !
* * * *

XIII


51.യാമിനിജാഹ്നവി പായുന്നു മുന്നോട്ടു
കൗമുദിഫേനിലവിഗ്രഹയായ് .
പത്തിന്നു മേലായി നാഴിക: പിന്നെയും
തദ്ദിശി തന്നെത്താൻ തന്ന്വി വാഴ്വു .

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/24&oldid=166487" എന്ന താളിൽനിന്ന് ശേഖരിച്ചത്