താൾ:Pingala.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
X

36.നാനാദേശാഗതർ വിത്തേശരോരോരോ
ദിനാരഭാണ്ഡങ്ങൾ കെട്ടിപ്പേറി ,
തത്താദൃശാഭോഗമാർന്നിടുമാ വഴി-
യത്താണിക്കല്ലിന്മേൽ വയ്ക്കയായി

37.ആവളർപൂങ്കുഴൽക്കൊണ്ടലിൽ കേകികൾ;
ആവക്ത്രച്ചെന്താരിൽ ഷൾപദങ്ങൾ
ആ വക്ഷേജാദ്രിയിലേണങ്ങൾ അപ്പാന്ഥ-
രാനാഭികൂപത്തിൽ മണ്ഡൂകങ്ങൾ.

38.ആ വഴി പോയിടും സാധുക്കളെല്ലാമാ-
ലാവണ്യതീർത്ഥത്തിൻ മുങ്ങിപ്പൊങ്ങി.   250

ആവതും പ്രാകൃതമാകാരം കൈക്കൊണ്ടു
കൈവല്യലാഭത്താൽ ധന്ന്യരായാർ !

39."പൊന്നിനാൽ യജ്ഞവും , യജ്ഞത്താൽപുണ്യവും
പുണ്യത്താൽ സ്വർഗ്ഗവുമെന്തിനാവോ ?
അപ്സരസ്ത്രീക്കെങ്കിലാസ്ത്രീതാനല്ലയോ
നില്പതു കൺമുന്നിൽ ? കൈപ്പിടിയിൽ ?
എൻധനം പിന്നെച്ചെന്നങ്ങുതാൻ ചേരട്ടേ;
എന്തിന്നു വേണ്ടാത്ത ദിഗ്ഭ്രമണം ?
ആവട്ടേ ഭുക്തി മുൻ , പപ്പുറം മുക്തിയാം
ഭാ' വിന്നു പിൻപല്ലി 'മാ' വരേണ്ടു ?"   260

ഇമ്മട്ടിലോരോന്നു ചിന്തിച്ചു ശുദ്ധരാം
കർമ്മഠർ, ഹോമധൂമാന്ധിഭൂതർ ,

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/19&oldid=166481" എന്ന താളിൽനിന്ന് ശേഖരിച്ചത്