താൾ:Pingala.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാമാവശേഷമായ്പ്പോകയായ് വല്ലാത്തോ-
രാമാരനിമ്നഗതന്നൊഴുക്കിൽ.

വശ്യത്തിൻ ധാമമാമസ്സർവസർവസ്വ-
പശ്യതോഹർത്രി തൽപാപകർമ്മം
ആജാതി ചെയ്തയായ് സ്വച്ഛന്ദം : മുന്നമേ
രാജാവോ തദ്വക്ത്രദാസദാസൻ !

34.അദ്ധർമ്മപ്പൂങ്കാവിൻ ദാവാഗ്നിധൂമമാം
മൂർധജപാശത്തിൻ കാളിമയും :
അപ്പാപവ്യാളത്തിൻ നിർമ്മോകഖണ്ഡഃ മാ-
മല്പാല്പഹാത്തിൻ പാണ്ഡിമയും
ആമഷിനഞ്ഞണിക്കൺകുടക്കൂരമ്പിൻ
ധീമർമ്മം ഭേദിക്കും തീക്ഷ്ണതയും  :   230

ആ വിശ്വം വെന്നുവെന്നാനന്ദിച്ചാടിടും
ഭ്രൂവല്ലിപ്പോർവില്ലിൻ വക്രതയും ;
ആദ്ദുഷ്ടചേതസ്സിന്നാദർശമായിടും
മാർത്തടപ്പൊൽക്കുന്നിൻ കാഠിന്യവും
ആ മന്നിൻ പാതാളനിശ്രേണിയായിടും
രോമാളിതൻ കരിമ്പാമ്പൊളിയും :-
കണ്ടിടും കൊണ്ടിട്ടുമങ്ങുതാൻ പോയ് വീണാർ
പണ്ഡിതശ്രേഷ്ഠരും മേഷമുഗ്ദ്ധർ.

35.പെണ്ണെന്നൊരെണ്ണത്തെത്തീർത്തല്ലോ നാന്മുഖൻ
പെണ്ണിലും പെണ്ണാക്കി പൂരുഷനേ !   240

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/18&oldid=166480" എന്ന താളിൽനിന്ന് ശേഖരിച്ചത്