താൾ:Pingala.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നുപാഞ്ഞങ്ങെത്തി കാലദേശാഭിജ്ഞൻ
കന്ദർപ്പൻ ദിഗ്ജയബദ്ധദീക്ഷൻ.
വൈദേഹസാമ്രാജ്യം വാഴേണ്ടോൻ തന്നെയാ-
ണാ ദേഹശൂന്യനാമാത്മയോനി ;
ത്ര്യംബകകാർമൂകം പൊയ്പോകെ മറ്റൊന്നും
തൻപ്രതിബന്ധത്തിന്നില്ലതാനും.

21 അങ്ങെത്തിവേഗത്തിൽ തൃക്കൈയാൽ സ്പർശിച്ചാ-
നങ്ഗജനപ്പുത്തനിക്ഷുചാപം-
ആശ്ലിഷ്ടമർധുർയ്യമാകേശമാപാദ-
മാസ്വാദ്യമാപിപ്രമാചണ്ഡാലം !   140

തന്നെത്താൻ ഞാണൊലിയിട്ടിടും ഗാനത്താൽ;
തന്നെത്താൻ ഭുഗ്നമാം നർത്തനത്താൽ ;
തന്നെത്താനമ്പെയ്യുമോരോരോ ലീലയാൽ:--
അന്നല്ലാർവില്ലൊന്നു വേറേതന്നെ !

22. മന്മഥൻ നിൽക്കട്ടെ സാക്ഷിയായ്; നോക്കട്ടെ
തന്മനം-ആമെങ്കിൽ-പുൺപെടാതെ ;
അമ്മണിപ്പെൺകൊടിക്കേതൂഴിവെല്‌വാനും
കണ്മൂനക്കൂരമ്പിൽപ്പാതി പോരും !

VII

23 ആ വാരനാരിതൻ പേർമാത്രം കേട്ടാലു-
മാവാതെയായിടുമാർക്കുമുള്ളം ;   140

ദൃഷ്ടിവിഷയെന്നു ഞാനബ്ഭുജങ്ഗിയെ-
സ്പഷ്ടമായെന്തിന്നു പിന്നെച്ചൊൽവൂ ?

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/14&oldid=166476" എന്ന താളിൽനിന്ന് ശേഖരിച്ചത്