താൾ:Pingala.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24.ആ നീലക്കാറൊളിപ്പുവണിക്കൂന്തൽക്കെ-
ട്ടാ നിത്യബന്ധുരമാസ്യബിംബം;
ആച്ചാന്തുപൊട്ടണിത്തൂനെറ്റിത്തിങ്കൾക്കി-
റാലാസ്യലോലമാം ചില്ലിവല്ലി :

ആ നീണ്ടിടംപെട്ട മയ്യണിക്കണ്മിഴി-
യാക്കടക്കൺമുനക്കുള്ളനോട്ടം ;
ആത്തുടുപ്പേറിന മാന്തളിർപ്പൂങ്കവി:-
ളാക്കമ്മൽ ചാർത്തിന കർണ്ണപാശം ;   160

ആപ്പവിഴപ്പൊളിത്തേൻചോരിവായ്മല :-
രാമുല്ലമൊട്ടൊളിദന്തപങ് ക്തി ;
നിന്നിടാമമ്മട്ടിൽ നീങ്ങുകില്ലപ്പുറം
കുന്നിൻമേലേറും നാം; കുണ്ടിൽവീഴും
കൂപത്തിൽ ബിംബിച്ച പൂന്തിങ്കൾ കല്ലേറാൽ
ചാപല്യമെത്രമേൽ കാട്ടിക്കൂട്ടും ;
അത്തന്ന്വിതന്നങ്ഗമോരോന്നു കാണുമ്പോ-
ളത്രമേലാടിപ്പോമാർക്കുമുള്ളം !

25.ചാലവേ മുമ്പിൽ ഞാൻ , മുമ്പിൽഞാ,നെന്നോതി ,
നാലുപതിനാറു നൽക്കലകൾ   170

തിങ്കളേ മേൽക്കുമേൽക്കാൽപ്പാട്ടിൽ നിർത്തുമ-
മ്മങ്കയെ മാറാതെ സേവ ചെയ്താർ

അമ്മണിമാളിക കൈനിലയാക്കിന
തന്മകൻ കാമനെക്കണ്ടുപോവാൻ ,

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/15&oldid=166477" എന്ന താളിൽനിന്ന് ശേഖരിച്ചത്