താൾ:Pingala.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16.അത്രയ്ക്കു , സീതയാൽ വിണ്ണോളം പൊങ്ങിന
പൃഥ്വിയെപ്പിന്നെയും സ്വസ്ഥിയിൽ  110
നിർത്തുവാൻ ലോകേശൻ വച്ചതുമാവാം ത-
ന്മസ്തകത്തിങ്കലിവേശ്യാഭാരം

17.ഖേയത്തിൻ സാന്നിദ്ധ്യം കോട്ടയ്ക്കു ചുറ്റുംതാൻ
ഛായയോടൊത്തുതാൻ വസ്തു നിൽപൂ ;
ചാലവേ രാപകലൊന്നിടവിട്ടുതാൻ
കാലപ്പൂമാലയിൽ കോർപ്പൂ ദൈവം
അമ്മട്ടിലുള്ളോരിമദ്ധ്യമലോകത്തിൽ
നന്മയെത്തൊട്ടല്പാ തിന്മ പെട്ടാൽ ,
ചന്ദ്രബിംബാങ്കം താനായതു; മാസത്തി-
ലൊന്നുതാൻ പ്രായേണ ദർശരാത്രി !  120

VI

18.തങ്കമെന്നോതിനേൻ പിങ്ഗളതന്മേനി
തങ്കവും പങ്കം തൻസന്നിധിയിൽ.
ആകവേ ധാതാവിൻ നിർമ്മാണസാമഗ്രി
ഹാ ! കവി കാണുവോനല്ലയല്ലോ !

19. ആനങ്ഗബാണങ്ങൾക്കുള്ളിലേ മാനുഷ-
മാനസകാർമ്മണചൂർണ്ണയോഗം
പീയൂഷയൂഷത്തിൽച്ചാലിച്ചോ നാന്മുഖ-
നാ യോഷാരത്നത്തിൻ മൂർത്തിതീർത്തു ?

20.അപ്പുതുവല്ലരി താരുണ്യചൈത്രത്തിൽ
വിഭ്രമപുഷ്പങ്ങളെന്നണിഞ്ഞു;  130

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/13&oldid=166475" എന്ന താളിൽനിന്ന് ശേഖരിച്ചത്