താൾ:Pattukal vol-2 1927.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70 പാട്ടുകൾ

 സന്തോഷത്തോടെ  യാത്ര പറഞ്ഞുടൻ
 അന്തകാഭനാം സാത്യകി തന്നോടു-
 മന്തണരോടും കൂടിപ്പുറപ്പെട്ടു
 വിശ്വത്തിങ്കൽ പ്രസിദ്ധനായുളെളാരു
 വിശ്വകർമ്മാവു നിർമ്മിച്ചിരിയ്ക്കുന്ന
 വിശ്വമോഹനമായ രഥംതന്നിൽ
 വിശ്വനാഥനെഴുന്നള്ളുന്നേരത്തു
 അശ്വവൃന്ദങ്ങളാനപ്പടകളും
 അശ്വയുക്തങ്ങളായ രഥങ്ങളും
 വിശ്വസം പൂണ്ടു വൃഷ്ണിവരന്മാരും
 വിശ്വമെല്ലാം നിറഞ്ഞു പുറപ്പെട്ടു 
 സോമബിംബത്തോടൊത്ത കുടകളും
 കോമളങ്ങളായുളള  തഴകളും
 ചാമരങ്ങളുമാലവട്ടങ്ങളും
 സീമകൂടാതെ കാണായിതന്നേരം
 ഹേമപർവ്വതംതന്നിൽ വിളങ്ങുന്ന
 ശ്യാമളനായ രത്നം കണക്കിനെ
 മാമുനിമാരും ഭൂസുരവൃന്ദനും
 സാമഗാനങ്ങൾ ചെയ്തു  നമിയ്ക്കയും
 വാമലോചനമാരും വിരവോടെ
 വാമനൻതന്നെ കണ്ടു സുഖിക്കയും
 രാമ  രാമ മുകുന്ദ ജനാർദ്ദന

രാമസോദരകൃഷ്ണ ജയ ജയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/76&oldid=166460" എന്ന താളിൽനിന്ന് ശേഖരിച്ചത്