ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
71 ശ്രീകൃഷ്ണദൂതു
ആമോദംപൂണ്ടു ഭക്തന്മാരീവണ്ണം നാമകീർത്തനം ചെയ്യുന്ന ഘോഷവും നീരദ്ധ്വേനിപോലെ മുഴങ്ങുന്ന നീരജാക്ഷന്റെ ശംഖദ്ധ്വനികളും വൈരിവൃന്ദങ്ങൾ ഞെട്ടുമാറുളളലൊരു ഭൈരവമായ ഭേരിനിനദവും ധരണീതലമെല്ലാം പരന്നങ്ങു സുരലോകത്തു ചെന്നു മുഴങ്ങിനാർ കാരാണത്മാവു താനുമതുനേരം സ്വൈരമോടെ വൃകസ്ഥലം പ്രാപിച്ച ധരണിസുരന്മാരുടെ സല്കാരം അരവിന്ദനയനനും കയ്കൊണ്ടു ആരണാലയമെല്ലാം കടന്നങ്ങു വാരണപുരേ ചെല്ലുന്ന നേരത്തു പുരുഷോത്തമന്തന്റെ വരവതു പുരവാസികൾ ചെന്നങ്ങറിയിച്ചു നരവീരന്മാരായ കുരുക്കളും നരകാന്തകൻ വന്നതറിഞ്ഞുടൻ പരിചോടെയെതിരേറ്റു മാനിച്ചു പരിതോഷണ കൂടി നടകൊണ്ടു ധൃതിമാനായ കൃഷ്ണനവരോടും ധൃതരാഷ്ട്രസമീപം പ്രവേശിച്ച അതുനേരം നൃപതിയെഴുനീറ്റു അതിമാനുഷമൂർത്തിയെ പൂജിച്ചു
അതിമോഹനമായ മഹാസനേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.