താൾ:Pattukal vol-2 1927.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

69 ശ്രീകൃഷ്ണദൂത്

    പാനപ്പാട്ട്
ഗുരുനാഥനും വാണിയും നമ്മുടെ
 ഗുരുമന്ദിരേ മേവുന്ന കൃഷ്ണനും
 പുരുകാനനം തന്നിലമരുന്ന  
 പുരവൈരിയുമെൻ  ഗണനാഥനും
 ഗൌരവത്തോടെ ചേർപ്പിൽ വിളങ്ങുന്ന 
 ഗൌരീദേവിയും ദക്ഷിണാമൂർത്തിയും
 ഭാരതംകൊണ്ടു പാനയായ്  ചൊല്ലുവാൻ
 പാരമിന്നു തുണച്ചരുളേണമേ
 ബന്ധുരാംഗൻ  വസുദേവനന്ദനൻ
 ബന്ധമോചനൻ  പണ്ടൊരു കാലത്തു
 ബന്ധുവായ വിരാടന്റെ മന്ദിരേ
 ബന്ധമെന്നിയെ വാഴും ദശാന്തരെ
 അന്ധനായ ധൃതരാഷ്ടൃൻതന്നോടു 
 സന്ധിചെയ്തു വരേണമെന്നിങ്ങനെ
 കുന്തിപുത്രന്മാരൊന്നിച്ചു  കൃഷ്ണന്റെ
 അന്തികേ ചെന്നുണർത്തിയ്ക്ക കാരണാൽ
 ദന്തിമന്ദിരേ  ചെന്നു നൃപേന്ദ്രന്റെ
 ചിന്തിതങ്ങളറിഞ്ഞിങ്ങു പോരുവാൻ

ചെന്താർമാനിനീകാന്തനൊരു ദിനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/75&oldid=166459" എന്ന താളിൽനിന്ന് ശേഖരിച്ചത്