താൾ:Pattukal vol-2 1927.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

65 നൃഗമോക്ഷം

നിത്യകർമ്മങ്ങളൊക്കെയും കൃത്യമായി നടത്തി ഞാൻ സത്യം വിട്ടു നടക്കുന്ന മർത്ത്യരന്നില്ല ധൂർത്തന്മാരെയെല്ലാം ശിക്ഷിച്ചാർത്തന്മാരെ രക്ഷിച്ചു ഞാൻ പറർത്തലത്തിലെല്ലാം ധനം പൂർത്തിയാക്കിനാൻ ഭൂമിദേവന്മാരെയെല്ലാം സാമോദം സൽക്കരിച്ചു ഞാൻ ഭൂമിദാനങ്ങളുംചെയ്ത സീമകൂടാതെ കല്യന്മാരാം ഭൂദേവന്മാർക്കില്ലം പണിതീർത്തു നൽകി നെല്ലും പണങ്ങളും വേണ്ടതെല്ലാം നൽകി ഞാൻ വൻകടങ്ങളെല്ലാം തീർത്തു പെങ്കൊടകൾ കഴിപ്പിച്ചു സങ്കടങ്ങളെല്ലാം തീർത്ത നിൻകടാക്ഷത്താൽ സാദരം ഞാനതുകാലം ഭൂദേവൻന്മാർക്കായി നിത്യം ഗോദാനങ്ങൾ തുടങ്ങിനാൻ ഭേദംകൂടാതെ നിത്യവും പതിനായിരം പൃത്ഥ്വീദേവന്മാർക്കു ദാന മത്യന്തമോദേന ഞാനും പ്രത്യേകം ചെയ്തു ആരണശാപത്തിനുള്ള കാരണവുമെന്നുള്ളത്തിൽ ധാരണയുണ്ടതും ചൊല്ലാം കാരണമൂർത്തേ ഒരു ഭൂമീസുരൻ ഞാൻ പരിചോടേകിന പശു തിരിയേ പോന്നടിയന്റെ പുരിയിൽ വന്നു അറിയാതെ ഞാനതിനെപ്പരനായിദ്ധാനംചെയ്തു പരമാർത്ഥമെല്ലാം ഭവാനറിയാമല്ലോ ഉടമസ്ഥനുടനേ വന്നടിയന്റെ മുന്നിൽ വന്നു വിടകൊണ്ടതുണർത്തിയ്ക്കാം മടി കൂടാതെ ഊനം കൂടാതനവധി ദാനംചെയ്യും ഞാനെന്നൊരു മേനിയുണ്ടു നിനക്കതും ഞാനറിയുന്നു

അതിനുള്ള കൗശലങ്ങൾ മതികൊണ്ടു വിചാരിച്ചി-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/71&oldid=166456" എന്ന താളിൽനിന്ന് ശേഖരിച്ചത്