Jump to content

താൾ:Pattukal vol-2 1927.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

64 പാട്ടുകൾ

നച്യുതനന്നേരം ലിരൂപിച്ചുലോക്കിനാൻ കോപമേറും വിപ്രൻതന്റെ ശാപംകൊണ്ടു നൃഗനോന്തു- രൂപമായിക്കിടക്കുന്നു കൂപത്തിനുള്ളിൽ എന്നറിഞ്ഞു ഭഗവാനും ചെന്നു കൂപത്തിനന്തികേ നിന്നുകൊണ്ടു കുണ്ടിലേയ്ക്കായൊന്നു നോക്കിനാൻ പണ്ടു നൃഗൻ ചെയ്ത ദാനംകൊണ്ടുള്ള പുണ്യങ്ങളെല്ലാം കൊണ്ടൽവർണ്ണൻതന്റെകൂടെ മണ്ടിവന്നുപോൽ വാരിജാക്ഷൻതന്റെ കരതാരുകൊണ്ടോന്തിനെത്തൊട്ട നേരമൊരു ചാരുരൂപം പാരാതെ കണ്ടു ഓന്തുരൂപം വെടിഞ്ഞവൻ കാന്തിയേറുന്നൊരു മഹീ- കാന്തനുടെ രൂപമായി ഹന്ത കാണാനായി വിപ്രശാപം തീർന്നുനൃഗനിപ്രകാരം വന്നതെല്ലാ- മപ്രമേയൻ ഭഗവാന്റെ നൽപ്രഭാവത്താൽ ഭാസുരാംഗൻ നൃഗൻ പൂർവ്വവാസനകൊണ്ടതുനേരം വാസുദേവനെ വന്ദിച്ചു വാസവതുല്യൻ കൊണ്ടൽവർണ്ണൻതന്റെ രൂപം കണ്ടുകണ്ടാനന്ദാമൃതം- കൊണ്ടുള്ള സാഗരെ മുങ്ങിക്കൊണ്ടാനന്നേരം ശ്രോത്രാനന്ദം നാരായണസ്ത്രോത്രംകൊണ്ടു ഗാനംചെയ്തു നോത്രം രണ്ടും മുകുന്ദന്റെ ഗാത്രത്തിൽ മുങ്ങി സത്വമൂർത്തിഭഗവാനെച്ചിത്തതാരിലുറപ്പിച്ചു തത്വബോധം വന്നു നൃഗനിത്തരം ചൊന്നാൻ ജന്മാന്തരങ്ങളിൽച്ചെയ്ത കർമ്മമെല്ലാമടിയനി- ന്നോർമ്മയുണ്ടെന്നറിഞ്ഞാലും നിർമ്മലമൂർത്തേ നൃഗമെന്നമാഖ്യയാ മുന്നം നൃപനായിരുന്നു ഞാനും

നൃപതിമാരുടെ ധർമ്മമഖിയം ചെയ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/70&oldid=166455" എന്ന താളിൽനിന്ന് ശേഖരിച്ചത്