താൾ:Pattukal vol-2 1927.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66 പാട്ടുകൾ

 ട്ടിതുതന്നെ  തരമെന്നുമുറച്ചു  നീയ്യും
 ഒരു ഗോവിനെക്കൊണ്ടു നീ കുറയാതായിരം ദാനം
 പരിചോടേ കഴിക്കുവാനൊരുങ്ങി  നീയ്യും 
 ആരണന്മാരുടെ ധനം ചോരണം ചെയ്തെന്നാലതി-
 നാരുനില്ലാ ചോദിപ്പനെന്നുറച്ചു നീയ്യും
 എന്നീവണ്ണം കേട്ടനേരം ചെന്നു മറ്റെ ദ്വിജൻതൻറ
 മുന്നിൽ നന്നു വണങ്ങി ഞാനൊന്നു യാചിച്ചു 
 അറിയാതെ ഞാൻ ചെയ്തുളേളാരപരാധങ്ങളൊക്കേയും
 പരമാർത്ഥമറിഞ്ഞു  നീ പൊറുത്തീടേണം
 പരനായിദ്ദാനംചെയ്ത  പശുവിനെബ് ഭവാനും ഞാ-
 നറിയാതെ ദാനംചെയ്തന്നറിഞ്ഞിടേണം
 അതുമൂലമെനിക്കിന്നീപ്പശുവിനെത്തന്നീടേണം
 പതിനയ്യായിരം പശു പകരം തരാം
 എന്നുകേട്ടു  വിപ്രൻ ചൊന്നാനൊന്നുമാത്രം മതി നമു-
 ക്കന്ന്യനായിക്കൊടുത്താലും  പിന്നെയൊക്കേയും
 എന്നതു  കേട്ടടിയനുമന്ന്യനേയും വണങ്ങിനാ-
 നന്ന്യനും സമ്മതിക്കാഞ്ഞു  ഖിന്നനായി ഞാൻ
 എന്തുതന്നെ പറഞ്ഞാലുമന്തണന്മാർക്കൊരു ഭേദ-
 മന്തരംഗത്തിലില്ലതുമെന്നുടെ കർമ്മം
 താപത്തെക്കൈക്കൊണ്ടു  ഞാനും കോപത്തെക്കൈക്കെ
 ശാപത്തെ നൾകിനാനപ്പോളാപത്തും വന്നു
 താന്താൻ ചെയ്ത കർമ്മമെല്ലാം താന്താനനുഭവിക്കേണം
കാന്താരെ ഞാനൊരു കുണ്ടിലോന്തായി വീണു
 ആരണശാപത്തിനുളള കാരണമിങ്ങനെ  നൃഗൻ

കാരണമൂർത്തിയോടെല്ലാം പാരാതെ ചൊല്ലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/72&oldid=166457" എന്ന താളിൽനിന്ന് ശേഖരിച്ചത്