താൾ:Pattukal vol-2 1927.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

63 നൃഗമോക്ഷം

ശാരികപ്പെണ്ണതുകേട്ടനേരത്തു സന്തോഷത്തോടെ പാരിടത്തിലിറങ്ങിവന്നുറച്ചിരിന്നു പാലും പഴങ്ങളും ഭുജിച്ചാലസ്യങ്ങളെല്ലാം തീർത്തു നീലാളിവർണന്റെ നല്ല ലീലക ൾചൊന്നാൻ ശ്രീമണാളൻ ദുഷ്ടന്മാരാം ഭുമിപാലന്മാരെകൊന്നു ഭൂമിഭാരമെല്ലാം തീർത്തുകാമപാലനും പതിനാറായിരത്തെട്ടു മതിമുഖിമാരുമൊത്തു മതിമാൻ ദ്വാരതകന്നിലതിമോദേന പുത്രന്മാരും പൗത്രന്മാരും മിത്രവർഗ്ഗങ്ങളുമൊത്തു തത്ര വാണു വസുദേവപുത്രനക്കാലം നന്ദനന്ദനൻതന്നുടെ നന്ദനന്മാരൊത്തുകൂടി നന്ദിയോടെ വനം പുക്കു സഞ്ചരിക്കുമ്പോൾ കാന്തി ചിന്നിച്ചിതറുന്ന കാന്താരത്തിനുള്ളിൽവെച്ചൊ- രോന്തിനെക്കണ്ടിതു നല്ല ശാന്തചിത്തന്മാർ കണ്ടകങ്ങൾ നിറഞ്ഞുള്ള കുണ്ടിൽ വീണുഴലുന്നതു കണ്ടനേരമവർക്കുള്ളിലിണ്ടലുണ്ടായി വെള്ളമെങ്കിലതുമൊരു തുള്ളിപോലുമില്ല കുണ്ടി- നുള്ളിലേറ്റം വലയുന്നു മുള്ളു കൊണ്ടിട്ടും എന്തുചെയ്തെന്നാലും നോക്കിജ്ജന്തുവിനെക്കേറ്റീടേണ- മെന്നു ചിന്തിച്ചവരെല്ലാമൊന്നിച്ചുകൂടി താന്തനായിക്കിടക്കുന്നോരോന്തിനെക്കരേറ്റാൻ ലക്ഷ്മീ- കാന്തന്റെ പുത്രന്മാർ കുതുകുന്തം മറിഞ്ഞു പലനേരം പലർകൂടിത്തലകുത്തി മറിഞ്ഞിട്ടും ഫലമില്ലെന്നുറച്ചവർ തിരിച്ചുപോന്നു

ഇച്ഛപോലെ വരാഞ്ഞവരച്ഛനോടങ്ങറിയിച്ചാ-


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/69&oldid=166454" എന്ന താളിൽനിന്ന് ശേഖരിച്ചത്