താൾ:Pattukal vol-2 1927.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62 പാട്ടുകൾ

പുരഹരഭഗവാനും ഗിരിവരമകൾ താനും കരിവരവദനനും തുണച്ചീടേണം ഹരിതൊട്ടുള്ളക്ഷരങ്ങളരയിൽ പണ്ടെഴുതിച്ച ഗുരുവരനൊരുവരമരുളീടേണം ഹരിമിറ്റത്തമരുന്ന ഹരനും മോഹനാലയേ മരുവും ഷൺമുഖൻതാനും മുരവൈരിയും കാളകൂടാശനൻ ദേവൻ കാളകണ്ഠനന്തിമഹാ- കാളനും ഭദ്രകാളിയും തുണച്ചീടേണം പാരതിലൊക്കെയുമെന്റെഭാരതി നടപ്പായീടാൻ ഭാരതി വാഴ്കെന്റെ ചിത്തതാരിൽ നിത്യം സന്തോഷത്തോടടിയന്റെ സന്തതി ബ്രഹ്മസ്വമെല്ലാം സന്തതം കാത്തുടൻ മൂർയ്യമംഗലേ വാഴും ചിന്തിച്ചതേകുവാനൊരു ചിന്താമണിക്കല്ലായിടുംകണ്ട നിന്തിരുമേനിയെ നിത്യം ചിന്തിച്ചീടുന്നേൻ ഇന്ദിരവല്ലഭൻ ലോകസുന്ദരൻ കക്കാട്ടെന്നുള്ള മന്ദിരേ വാണെഴും നന്ദനന്ദനൻ താനും ചന്ദ്രചൂഡൻ ഭഗവാനും ചന്ദ്രാദിത്യന്മാരും രാമ- ചന്ദ്രനുമിന്നടിയനു നന്ദി നൽകേണം പൂർണ്ണമോദമടിയനെ പൂർണ്ണവേദാലയേ വാഴും പൂർണ്ണചന്ദ്രാനനൻ ദേവൻ തുണച്ചീടേണം നാരായണൻതന്റെ കഥാ പാരായണം ചെയ്തുകൊണ്ടു പാരാതെ പറന്നുവരും ശാരികപ്പെണ്ണേ സാരമാകും പഴം പഞ്ചസാരയും ഭുജിച്ചുകൊണ്ടു

സാരസാക്ഷൻതന്റെ കഥാസാരം ചൊന്നാലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/68&oldid=166453" എന്ന താളിൽനിന്ന് ശേഖരിച്ചത്