നാശങ്ങളുണ്ടായതു പറഞ്ഞീടണമിപ്പോൾ അറിവുകുറകയാൽ ഭവിച്ചോരവസ്ഥകൾ അറിവുള്ളോരാചാര്യൻ കേൾക്കുമ്പോൾ ഗ്രഹിപ്പിക്കും പറവാൻ നാണമാകുംപറഞ്ഞേമതിയാവു ഭാഷണം ലോകത്തിങ്കൽപലർ കേട്ടീടും മുമ്പിൽ മാനകാ ഉർവ്വശിയും രംഭയും തിലോത്തമാ മാനസതാപത്തോടും മന്ത്രിച്ചുനില്ക്കുന്നേരം വന്നിതു മഹാമുനി കനകക്കെട്ടുപുക്കു പാണികളാലാചാരം ചെയ്തിരുന്നുരചെയ്തു അർക്കനാലേല്ക്കും കാന്തിയേല്ക്കയാൽ മുനിക്കായി എടുത്തു വിശറിയും കൊടുത്താളുർവ്വശിയും എരിഞ്ഞ രവികാന്തിയടങ്ങീ സമീരണാൽ എന്നപ്പോൾ മഹാമുനി യരുളിച്ചെയ്തീടുന്നു ഇന്നിപ്പോൾ മങ്കമാരെ നിങ്ങടെ മുഖമല്ലാ- മേറ്റവും മകിണ്ടുമെയ്തലർന്നു നിന്നീടുന്നു എന്നതുകേട്ടനേരം മേനക ഉണർത്തിച്ചു പുസ്തകധരണനെ പുണ്യപുമാനെ പൊറ്റീ ഭർത്താവിനുണ്ടായോരു സന്താപംകൊണ്ടു തന്നെ അജ്ഞാനം പാരമുണ്ടങ്ങുണർത്തിപ്പതിനുള്ളിൽ അംബുജപുത്രസുതനെങ്കിലോ കേട്ടുകൊൾക അമ്പോടു മമ പതി കളിച്ചു വേഗം വന്നു ആദരവോടു ചില ഭംഗിയിലെഴുതുന്നു നേർവളർ തിരുമുടി തിരുകിക്കെട്ടി നന്നായ് നന്മയിൽ പട്ടുശില ചരടുകൊണ്ടുകെട്ടി
ചമ്പകമലർ മുല്ല കനക കുറുമുഴി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.