താൾ:Pattukal vol-2 1927.pdf/515

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബൃഹസ്പതിവാക്യം

ചന്തം ചിന്തവെ മന്ദം മന്ദമാരുതമേറ്റു ചിന്തുരാഗങ്ങൾ പാടീട്ടന്തരേ പറക്കുന്ന വൻതേനും മൊഴിയാളെ സുന്ദരീ കി‌ളിപ്പെണ്ണെ പൈതലെ ചാരുശീലേ വന്നിരിയരികത്തു പൈദാഹമടക്കുവാൻ പാൽപഴം തരുന്നുണ്ടു പയ്യവെ ഭുജിക്ക നിൻ വയറു നിറയോളം ഇന്ദ്രടാചായ്യൻ ചൊന്നുപദേശങ്ങളിപ്പോ- ളിത്തിരി ചുരുക്കി നീ പറഞ്ഞീടുകവേണം എന്നതു കേട്ടന്നേരം പൈങ്കിളിപ്പൈതൻ താനും എല്ലാരും കേട്ടുകൊൾവിൻ ചുരുക്കിപറഞ്ഞീടാം ആനനമാനപോലെയുള്ള വീഘ്നേശന്താനും അംബുജമകളായ വാണിമാതമവുംകൂടെ അല്ലൽ തീപ്പതിന്നു ഞാനാവോളം വന്ദിക്കുന്നേൻ ആനന്ദത്തോടുകേട്ടുകൊൾവിനിന്നില്ലാവരും- അമരാപതിവീരൻ തന്നുടെ ഗുരുവൻ അമരേന്ദ്രനെക്കാണ്മാനാസ്ഥയാ പുറപ്പെട്ടു പുസ്‌തകം ദണ്ഡും തന്റെശസ്രവുമെടുത്തുടൻ പെരികെസ്സന്തോഷത്താൽ നടകൊണ്ടിതു മുനി കണ്ടു മങ്കമാർ നാൽപേരാചായ്യൻ വരുന്നതു കനതമണിക്കട്ടിലാവണീയെടുത്തിട്ടു

നാൽപേരുമൊരുമിച്ചു മന്ത്രിച്ചു നില്ക്കുന്നേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/515&oldid=166430" എന്ന താളിൽനിന്ന് ശേഖരിച്ചത്