ചേലോടുമുടിതന്നിലണിഞ്ഞു തുടങ്ങുന്ന അജ്ഞനം കൊണ്ടുനേത്രം ഭംഗിയിലെഴുതുന്നു അർക്കനോടെതിരൊത്ത തിലകപ്രഭകളും പവിഴമുത്തുമാലാ രത്നമാലകളോടും പണമാലകളൊരൊമാലകളണിയുന്നു കാഞ്ചനത്തരിയിട്ട കടകമണിയുന്നു കൈവിരൽക്കഴകെറും മുത്തുമോതിരങ്ങളും ചന്ദനം പുഴുവതിൽകളഭം കസ്തൂരിയും കായാമ്പുമേനിതന്നിൽ പൂശുന്നു ഭംഗിയോടെ പട്ടുടുത്തതിൻമീതെ പൊന്നാഞ്ഞാണമിട്ടും ഭംഗികളോരോതരം പറകിൽ കാലംപോരാ ഭാവിച്ചതറിയാതെ ഞങ്ങളും ചോദിച്ചുപോ- യ്പണ്ടൊന്നും കാണാത്തപോലെന്തെടോ ചമഞ്ഞതു എന്നതു കേട്ടുനാഥൻ ഞങ്ങളോടൊന്നു ചൊന്നാൻ എന്തിനു പറയുന്നു വന്തേനം മൊഴിമാരെ ചാഞ്ഞുള്ള നടകളും ചമഞ്ഞുള്ളുടുക്കലും ചന്തത്തിൽ കണ്ടേ ബഹുമാനിക്കൂ എല്ലാവരും ഭോഷ്കുകൾ പുറഞ്ഞേച്ചും വല്ലഭൻ വേഗംപോയി പിറ്റെന്നാൾ വരുന്നപ്പോളംഗഭംഗങ്ങളായി അഹല്യ തന്നെച്ചെന്നു രമിച്ചെന്നറിഞ്ഞിട്ട- അമ്പൊടു മഹാമുനി ഗൌതമൻ ശാപമിട്ടു ആയതു കേട്ടു ഞങ്ങളന്ധരായിരിക്കുന്നു ആവതില്ലാതെ വന്നാലെന്തെന്നു പറയുന്നു ദേവകൾ മറപുക്കു പറഞ്ഞു ദുഷിക്കുന്നു ദൈവമേ ആരുചെയ്ത പാപകർമ്മങ്ങൾകൊണ്ടു
ദേവകൾ കേൾക്കുന്നേരം ഹാസിക്കും പലതരം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.