താൾ:Pattukal vol-2 1927.pdf/493

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

<poem>എന്നാ വാക്കു കേട്ടുടനെ സോദരൻതാൻ അഗ്നികുണ്ഡം രഭസമഹോ കൂട്ടിടുന്നു അഗ്നിയങ്ങു പെരുകിവന്ന നേരത്തിൽ പെരുകിയങ്ങു നിന്നെരിയുന്നഗ്നിയിൽ ചൊരിയുന്നെണ്ണയും നറുനെയ്യും എരിഞ്ഞഗ്നിയങ്ങു ജ്വലിച്ചപ്പോൾ സീതാ കണവനോടു ചെന്നുണർത്തിച്ചു അറിയണോ എന്റെ കണവരെ എന്റെ പരമാർത്ഥമെല്ലാ- മറിയണോഅവിശ്വാസംതിരുമനസ്സിൽതോന്നിയ- തഖിലം പോക്കുവാൻ തുടങ്ങുന്നു അറിക ഭർത്താവേ അറിയാതെ വന്നോ- രബദ്ധമൊക്കെ ഞാൻ പറയുന്നേൻ അറിയാതെ ദുഷ്ടൻ മറിമായത്തേരിൽ വളവാലകൊണ്ടു ഗമിക്കുമ്പോൾ അറിഞ്ഞു പക്ഷിയാം ജടായുവീരൻ വ- ന്നെതിർത്തുടൻ യുദ്ധം തുടർന്ന നാൾ അടുത്ത യുദ്ധത്തിലസൂരന്റെ പുറവടി എന്മേലങ്ങു തൊട്ടിടാതോ മന- താരിലിനിയ്ക്കിദമൊരി ശങ്കാ ഒഴികയില്ലെന്നുമറിയേണം ഇതി ചൊല്ലി സീത എരിയുമഗ്നിയിയെ പ്രദിക്ഷിണം വെച്ചു തൊഴുതിതു കിഞ്ചിൽ ഭയം വിനാ വഹ്നിയിൽ ചാടിനാൾ പഞ്ചകന്യാവരാ ജനകജാ

ദുശ്ച്യവനൻ ആദിയായ ദേവകളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/493&oldid=166406" എന്ന താളിൽനിന്ന് ശേഖരിച്ചത്