Jump to content

താൾ:Pattukal vol-2 1927.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഐവർനാടകം

<poem>അറിഞ്ഞു പുറപ്പെട്ടീടുക നീ അതുകേട്ടു സീതം പുരപ്പെട്ടു ധവ- നികടം പ്രാപിച്ചു തൊഴുതിതു തൃപ്പാദം കുപ്പി നിന്നാൾ സാതാദേവി തിരുവുടൽ കണ്ടതിമോദാൽ പുൽകുവാനായ് തിരമോടുടൻ സീത ചെന്നങ്ങടുത്തനേരം തിണ്ണമിദം അരുൾചെയ്തു രാമദേവൻ അരുതരുതെന്നുടൽ തെടാതെ ദൂരെ നില്കൂ ദുരിതകരൻ രാവണനോടൊത്തുകൂടി വനമതിൽ നിന്നെന്നെ വിട്ടു പിരിഞ്ഞോളല്ലേ പരിഞഞ്ഞവണ്ണമിരുന്നുകൊൾകെന്നരുളിച്ചെയ്തു അതു കേട്ടു ജാനികയും ദുഃഖത്തോടെ നേത്രജലം വാർത്തു നിന്നാൾ മൈഥിലീ സാ തിരുമുമ്പിൽ നിന്നിട്ടരുൾ ചെയ്തു ദേവി വരിക നീ മമ അരികെ ലക്ഷമണാ പിരിഞ്ഞു ഞാൻ പോന്നൊരപരാധത്തിന്റെ തെളിവു വരുവതിന്നൊന്നു ചെയ്ത നീ പെരിയൊരഗ്നിയിൽ മുഴുകീടുകിൽ ഞാൻ പരിബോധമാർക്കും വരുമല്ലോ ദൃഢം. പരിബോധം ജനങ്ങൾക്കും ഭർത്താവിന്നും വരുത്തുവാനയൊന്നു വേണം സഹോദരാ നീ വിരവോടു നീ അഗ്നികുണ്ഡം കൂട്ടീടേണം അഗ്നിതന്നിൽ മുഴുകിയെന്റെ സത്യം കാട്ടി വിശ്വസം ജനങ്ങൾക്കും ഭർത്താവിന്നും

വരുത്തി വേഗം അയോദ്ധ്യയ്ക്കു പോകവേണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/492&oldid=166405" എന്ന താളിൽനിന്ന് ശേഖരിച്ചത്