താൾ:Pattukal vol-2 1927.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

467 ഐവർനാടകം അരുതരുതരുതരുതു ദൂതരേ കുല ചെയ്തീടുവാൻ വിധിയില്ല കുലചെയ്തീടുവാൻ വിധിയില്ല നമുക്കിളപ്പം ദൂതരേ കലചെയ്താൽ ഇവനെ നാമിന്നു കലചെയ്കിൽ കാര്യം രഘുകുലാധിപനറിയുമോ കുലചെയ്തീടുവാൻ വിധിയില്ലാ നമു- ക്കിളപ്പം ദൂതരെ കുലചെയ്താൽ ഇവനെ നാമിന്നു വധിച്ചെന്നാകില- റിയുമെങ്ങിനെ രഘുവരൻ ചിത്രമല്ലഗ്രജാ ഇതിനുപായം ഞാൻ പറയുന്നുണ്ടതു ധരിയ്ക്ക നീ കപികുലങ്ങളിലിവൻ ചൊന്നാലവർ കുലത്തിൽ കൂട്ടാതെയിരിക്കുവാൻ അടയാളം കൊടുത്തയയ്ക്കിലിങ്ങൊരു പരികീർത്തിയുണ്ടെന്നറിക നീ ഇവന്റെ വാൽകെട്ടിപ്പൊതിഞ്ഞു തീവെച്ചു കരിച്ചു വിട്ടെന്നാലതുചിതം അതുതന്നെ ചിതമെങ്കിലപ്രകാരം ചെയ്കവേണം വിഭീഷണാ നീ കൂടെച്ചെന്നു എന്നുടനെ രാവണന്റെ വാക്കിനാലെ വിഭീഷണനും ഇന്ദ്രജിത്തും പടകളോടും ചെന്നുനിന്നാർ വായുപുത്രൻ കിടക്കും ദിക്കിൽ മന്ത്രികളെ വിളിച്ചുചൊല്ലി ഇന്ദ്രജിത്തു

മന്ത്രികളേ നിങ്ങളെല്ലാം ഒന്നുവേണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/468&oldid=166388" എന്ന താളിൽനിന്ന് ശേഖരിച്ചത്