താൾ:Pattukal vol-2 1927.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

468 പാട്ടുകൾ ഇവനുടയ വാൽപൊതിഞ്ഞു തീവെപ്പാനായ് അഞ്ഞൂറു കുടം നിറച്ചു നെയ്യും വേണം ആയിരത്തഞ്ഞൂറുകുടം എണ്ണ വേണം അതിലിരട്ടി വെള്ളിച്ചെണ്ണ വരുത്തീടേണം അതിനുവേണ്ടും വസ്ത്രവും വരുത്തീടേണം അരനിമിഷംകൊണ്ടിതൊക്കെ വരുത്തീടേണം എന്നതുകേട്ടധികാരിപ്രവരന്മാരും കല്പനയാൽ വേണ്ടതൊക്കെ കൊണ്ടുവന്നു ഇന്ദ്രജിത്തിൻ കാക്കൽവെച്ചു നമസ്കരിച്ചു ഇത്യാദി മഹാഘോഷം കണ്ടശേഷം സത്യവാദി വായുപുത്രൻ വൻപട കണ്ടനേരം വമ്പേറുന്നൊരു വാനരൻ കപികജ്ഞരൻ ഭുജവിക്രമൻ അമ്പിനോചു സ്തുതിച്ചവനു മോഹതാപമകലുവാൻ ഇണ്ടൽ നീ മമ തീർക്കുക കാളകണ്ഠരേ നമോനമഃ മായത്താൽ മലർമങ്കയോടൊളിചേർന്നവനേ നമോനമഃ മോഹിനിയുടെ മോഹനാ ശിവശങ്കരായ നമോനമഃ വാഹനം മയിൽകൊണ്ടോനേ പരമേശ്വരായ നമോനമഃ ആഴിതന്നിലനന്തന്മേൽ ശയിക്കുന്നവനേ നമോനമഃ മോഹസഹായകമേറ്റു ഞാനിവിടെ കിടന്നുഴലുന്നഹോ വേർപെടുത്തുകവേണമെന്നുടെ പാശബന്ധനമൊക്കയും പാശബന്ധം ഭവിച്ചിരിക്കും ഹനൂമാൻതന്റെ സ്തുതികേട്ടു രാഘവന്റെ തിരുവുള്ളത്താൽ പാശബന്ധം വേർപെട്ടു എഴുന്നേറ്റവനും

താതനായ വായുവിനെ നിനച്ചുടനെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/469&oldid=166389" എന്ന താളിൽനിന്ന് ശേഖരിച്ചത്