താൾ:Pattukal vol-2 1927.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

466 പാട്ടുകൾ മന്ത്രികളിൽ മുമ്പനാം പ്രഹസ്തനെ വിളിച്ചുടൻ എന്തിനിവിടേയ്ക്കവൻ വരുവതിനു കാരണം ആരു ചൊല്ലിവിട്ട ദൂതനെന്നും ചോദിച്ചീടു നീ രാവണന്റെ വാക്കിനാൽ പ്രഹസ്തരം നടന്നിതു വാനരന്റെ മുമ്പിൽ ചെന്നുനിന്നു ചോദിച്ചീടിനാൻ മർക്കടാ നീ എന്തിനിവിടേയ്ക്കു വന്ന കാരണം ദുർഗ്ഘടം നിനക്കു വന്നകപ്പെടുന്നതിന്നു മുൻ ആരു ചൊല്ലിവിട്ട ദൂതനെന്നു വേഗം ചൊല്ലെടാ കോപമോടു മാരുതി പ്രഹസ്തനോടു ചൊല്ലിനാൻ പോട പോ ജളപ്രഭോ ഞാൻ രാമദൂതനാണെടാ വായുവിന്നു ജാതനായ വീരനാണു ഞാനെടാ അർക്കപുത്രൻ സുഗ്രീവന്റെ ഭൃത്യനാണു ഞാനെടാ സീതയെതിരഞ്ഞുവന്ന രാമദൂതനാണു ഞാൻ രാമദൂതനെന്ന മൊഴി കേട്ടനേരം രാവണനും ശിരസ്സിളക്കി ഒന്നുചൊല്ലി രാമനെന്നങ്ങുള്ളനാമം ചൊല്ലുവാനും കാനനത്തിൽ കാപറിച്ചു തിന്നീടുന്ന സുഗ്രീവനെന്നമൊഴി ചൊല്ലുവാനും മൂലമെന്തെന്നിവനോടു ചോദിച്ചിട്ടു ആയുധംകൊണ്ടരിഞ്ഞു വെട്ടി നുറുക്കിക്കൊണ്ടു വാരി വാരി ദൂരെയങ്ങു കളകവേണം കൊല്ലാതെയിവനെ വിട്ടയച്ചുകൂടാ എന്നതുകേട്ടധികാരിപ്രവരന്മാരും കവിതരായ്ക്കുലചെയ് വാനടുത്തനേരം കലചെയ്തീടുവാനടുത്തനേരത്തു

തടുത്തു ചൊല്ലിനാൻ വിഭീഷണൻ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/467&oldid=166387" എന്ന താളിൽനിന്ന് ശേഖരിച്ചത്