താൾ:Pattukal vol-2 1927.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

465 ഐവർനാടകം ചോര ഞാൻ കാട്ടുവനിപ്പോൾ എന്നു പറഞ്ഞുടൻ വാനരമേനിമേൽ ബാണം പൊഴിച്ചുതുടങി ബാണങ്ങൾകൊണ്ടുടൽ വായുതനയന്റെ രോമങ്ങൾ നന്നാലായ്ക്കീറി കാണിപോലും ഭയം മാരുതിക്കില്ലാഞ്ഞു കോപിച്ച രാവണിയപോൾ വാനരവീര നീ കാണുകയെന്നുടെ ബാണപ്രയോഗബലങ്ങൾ എന്നു പറഞ്ഞവൻ മോഹാസ്ത്രമെയ്തുടൻ മാരുതി മോഹിച്ചു വീണു വീണനേരം രാക്ഷസരങ്ങടുത്തുക്കൂടി അടുത്തുകൂടിപ്പിടിച്ചു കെട്ടിക്കൊണ്ടുപോയി അരക്കനായ രാവണന്റെ മുമ്പിൽ വെച്ചു കാഴ്ചവെച്ചു കൈവണങ്ങത്തൊഴുതുണർത്തി കേൾക്കയെന്റെ താതാ നീ ശരണം സ്വാമി മാനമുള്ള ലങ്ക തന്നിൽ ഇവൻ വന്നിട്ടു മാനിയാതെ വിക്രമങ്ങൾ പലതും ചെയ്തു മാനിയാതെ കടന്നുവന്ന കപിവരന്റെ പ്രാണനാശം വരുത്തിയിവൻ ദേഹമെല്ലാം കഴു കാകൻ പക്ഷികൾക്കങ്ങിരയാക്കണം. ഇര കൊടുക്കയിവന്റെ ദേഹം കഴുകാകൻ നായ്ക്കൾക്കു ഇടി മിന്നുന്നൊരു പവനങൾ ഝടുതി പൊടിയാക്കിനാൻ

ഇവ പലതും കേട്ടനേരം കോപം പൂണ്ടു രാവണൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/466&oldid=166386" എന്ന താളിൽനിന്ന് ശേഖരിച്ചത്