താൾ:Pattukal vol-2 1927.pdf/463

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

462

ഉന്നതനാം രാവണനും ചൊന്നാനപ്പോൾ ഇന്ദ്രജിത്തെ നിന്നുടയ സോദരനാമക്ഷകുമാരൻ ഉപവനങ്ങൾ നശിച്ച ചേതി കേട്ടനേരം ചെന്നവനും മാരുതിയോടേറ്റനേരം ഒന്നടിച്ചാനതുനേരം കുമാരൻ താനും ചെന്നു പൂക്കാൻ യമലോകമെന്നു കേട്ടു എന്നതുകൊണ്ടെന്നുടെയ ദു;ഖം തീർപ്പാൻ ചെന്നവനെ നിഗ്രഹിച്ചു വരിക നീ ഇന്ദ്രജിത്തെ എന്നുടനെ രാവണൻതാൻ കഠിനമായ് കയർത്തു ചൊന്നാൻ. ചൊന്ന വാക്ക് കേട്ടവനങ്ങിന്ദ്രജിത്തും മെല്ലവേതന്നുടയ വില്ലുംബാണം ചെന്നെടുത്താനാദരാൽ വന്ന കപിവീരനോടു ചെന്നെതൃത്തു ചൊല്ലിനാൻ വീരനായ വാനര നീ ആരുചൊല്ലാൽ വന്നെടോ സൂര്യനും ഭയപ്പെടുന്ന ലങ്കാരാജ്യംതന്നിൽ നീ ആരേയും ഭയപ്പെടാതെ നീ കടന്നതെങ്ങിനെ? പോരുമോ നീയെന്നോടൊപ്പം യുദ്ധംചെയ്ത് നില്ക്കുവാൻ പോരിനെന്നോടിന്ദ്രസൂര്യചന്ദ്രന്മാരും പോരുമോ എന്നിരിയ്ക്കന്നെന്നെ നീ ജയിപ്പതിന്നു പോരുമോ? പോരുമോ വാനര നീ എന്നോടൊപ്പം പോർചെയ്തു ജയിപ്പതിന്നു നിനവുണ്ടെങ്കിൽ വൈകാതെയെന്റെ ശരം തടുത്തുകൊൾക അല്ലായ്കിലുള്ളവണ്ണം ബോധിപ്പിയ്ക്ക ആരു നിന്നെ പറഞ്ഞയച്ചതെന്നു ചൊല്ലു

ആരുടെ ദൂതനെന്നും വിവരംചൊൽക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/463&oldid=166383" എന്ന താളിൽനിന്ന് ശേഖരിച്ചത്