താൾ:Pattukal vol-2 1927.pdf/462

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

461 ഐവർ നാടകം ഉടനുടനെ തെരുതെരേ ഒന്നരത്തുചൊല്ലി ഊതും കാറ്റില്ല എന്റെ ലങ്കതന്നിൽ ഊനമറ്റ വരങ്ങളും ഞാൻ വാങ്ങീട്ടുണ്ട് പരമേശൻ ചന്ദ്രഹാസം തന്നു പിന്നെ ഊതും കാറ്റാടും പാമ്പർക്കചന്ദ്രൻ ഇന്ദ്രാദിദേവതകളും യമരാജാവും ഇത്യാദി നിവഹമെന്നെ ഭയപ്പെടുമ്പോൾ ഭയം കൂടാതൊരു കുരങ്ങു വന്നിട്ടെന്റെ ഉപവനങ്ങൾ സർവനാശം വരുത്തുവാനും എന്നുടെയ പരിബന്ധിപടകളെയും കെൽപ്പുടെയ പുത്രേനേയും നിഗ്രഹിച്ചു ശക്തിമാനെന്നുറച്ചിരിയ്ക്കും വാനരന്റെ ഉടൽ തലകൾ ചന്ദ്രഹാസം വാളിനാലെ ചന്ദ്രഹാസത്തിനാൽ നിഗ്രഹിച്ചീടുവാൻ താതൻ പുറപ്പെടുന്നനേരം ഇന്ദ്രജിത്താത്മജൻ ചെന്നു തടുത്തു പറഞ്ഞിതു താതനോടപ്പോൾ താതനിപ്പോൾ കപിവീരനോടേല്ക്കുവാൻ പോകരുതെന്നു വിലക്കി മർക്കടനെ വധിച്ചീടുവാൻ നമ്മുടെ ചന്ദ്രഹാസമെടുക്കണോ കാണി വൈകാതവനെ- ക്കുലചെയ് വതിൻ ബാണമുണ്ടെന്നുടെ കയ്യിൽ കാണി വൈകാതവനെക്കുല ചെയ്തു ഞാൻ താതന്റെ മുമ്പിൽ വയ്ക്കേണ്ട ഇത്തരമിന്ദ്രജിത്തു ചൊന്നാൻ താതചിത്തതാപം കളവാനായി. ചിത്തതാപം കളയെന്റെ താതനീയും

എന്നുടനെ ഇന്ദ്രജിത്തും പറഞ്ഞനേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/462&oldid=166382" എന്ന താളിൽനിന്ന് ശേഖരിച്ചത്