താൾ:Pattukal vol-2 1927.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

463 ഐവർനാടകം ചൊല്ലാതെ ഇരുന്നാകിൽ നിന്നെ ഞാനും വല്ലാതൊരസ്ത്രമെയ്തു കൊല്ലുന്നുണ്ട്.‌ കൊല്ലുമെന്ന മൊഴി കേട്ടപ്പോൾ മാരുതി കോപത്തോടൊന്നു പറഞ്ഞു കൊല്ലുവാൻ വന്നൊരു വീര നീ കേളെടാ! ഞാൻ വന്ന മൂലം നീ കേൾക്ക അർക്കകുലാധിപരാമന്റെ ഭാര്യയെ ദുഷ്ടനാം നിന്നുടെ താതൻ കട്ടതുമൂലത്താലർക്കതനയനോ- ടൊന്നിച്ചെഴുപതു വെള്ലം വീരരായ പടനായകർ ഞങ്ങളും ആരാഞ്ഞു ദേവിയെക്കാണ്മാൻ ദിക്കിലൊക്കെ നടന്നേറെ വലഞ്ഞുടൻ ദുഃഖിയ്ക്കുന്നു ചിലരങ്ങു തൃക്കരുണാ- ബലംകൊണ്ടു ഞാനിക്കരെച്ചാടി- ക്കടന്നു വരുമ്പോൾ ലങ്കാശ്രീയായ ഭഗവതിതന്നോടു സങ്കടം ഞാൻ പറഞ്ഞപ്പോൾ മങ്കയാളെന്നുടെ സങ്കടം കണ്ടപ്പോൾ ലങ്കയിലുണ്ടെന്നു ചൊല്ലി അമ്പോടവിടുന്നു ചാടിക്കടന്നു ഞാൻ പങ്കജക്കണ്ണിയെക്കണ്ടു പോരുന്ന നേരത്തു ദാഹം പെരുത്തപ്പോൾ വാഴക്കനിക്കണ്ടു ഞാനും കണ്ടു ഞാനും സ്വല്പമാത്രം ഭുജിയ്ക്കുന്നേരം

കണ്ടുവന്നു നിന്നുടയ കാവൽക്കാരർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/464&oldid=166384" എന്ന താളിൽനിന്ന് ശേഖരിച്ചത്