താൾ:Pattukal vol-2 1927.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

454 പാട്ടുകൾ കൊതിയുണ്ടു ബാലേ നിനവെന്തു നിന്റെ മനതാരിലൊന്നുമറിയേണം പതിന്നാലു ലോകം ധരിത്തരാമനും നിനക്കു സാദ്ധ്യമായ് വരികില്ല കുലഭേദമൊന്നും കരുതവേണ്ട നീ- പരമ തമ്പുരാനൊരുപോലെ അറിവില്ലേ ബാലേ വിരവിലെന്നുടെ അണിമുഖം നോക്കി പറയേണം പറയാം ഞാ൯ ബാലേ കേൾക്ക നീ- യിനിയുമിപ്പോൾ പരമാർത്ഥമറിഞ്ഞു രാമനെ നിനക്കുവേണ്ട നാരിസേവചെയ്തില്ല രാമദേവൻ അഴകുസുഖം രാമനെന്നോളമില്ല ക്രൂരുരാസുരൻ രാവണന്റെ വാക്കുകേട്ടു കോപമോടു സീതതാനും ചൊന്നവാക്കു ചൊല്ലി സീത പുല്ലിനോടന്നല്ലലോടും മെല്ലവേ ചൊന്നതിപ്പോൾ നിന്റെ കാലദോഷവുമടുത്തെട ! കള്ളനായ നിന്റെ മായം കണ്ടറിഞ്ഞു ഞാനെട ! ലക്ഷ്മണനറിയാതെന്നെ കട്ടുകൊണ്ടു പോരുമ്പോൾ പക്ഷിയോടടുത്തപ്പോൾ ഞാൻകണ്ടു നിന്റെ വീരിയം നില്ക്ക നില്ക്ക രാവണ ഞാൻ നിൻകുലത്തിൽ കൂടുവാൻ ഏറെയൊരുനേരമിനി വൈകവേണ്ട രാവണ രാമദേവൻ ലങ്കയിലെഴുന്നരുളും നേരത്തു

അരക്ഷണം കൊണ്ടൊക്കയുമരെക്കയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/455&oldid=166374" എന്ന താളിൽനിന്ന് ശേഖരിച്ചത്