455 ഐവർനാടകം ഭസ്മമാക്കും ബാണംകൊണ്ടു രാമനതു നിശ്ചയം നിശ്ചയം നിൻശത്തെയൊടുക്കുവാനും അച്ചുതനായി പിറന്നു രാമൻ നിന്നുടെ കാലനായി. പാകശാസനവൈരിയാം ദുഷ്ടൻ പങ്കജാക്ഷിയിൻ വാക്കിനെ കേട്ടു കണ്ണിരുപതിൽ തീയെരിയുന്നു ഉടൻഗിരി പോലെ നിന്നിരുന്നു ദുഷ്ടൻ കോപിച്ചു വാളുമെടുത്തു ചന്ദ്രമുഖീം വധിപ്പതിന്നായി ചന്ദ്രഹാസമെടുത്തിളക്കുന്നു വാളുമായവൻ പാഞ്ഞടുക്കുമ്പോൾ വാമലോചന മണ്ഡോദരി ചെന്നു വാളും ഭർത്താവിൻകയ്യും പിടിച്ചു മറേറാരു തുണയില്ലിതിലാരും ഉറേറാരാരുമിവൾക്കില്ല നാഥ നാഥനൊടിവണ്ണമെല്ലാം നാരിയാളും പറഞ്ഞുടനെയനു- സരിപ്പിച്ച നാല്പുതുനാളകത്തുഞാൻ വശമാക്കിത്തരുന്നതുണ്ടു കോപകരൻ രാവണനും കോപത്തോടെ പോയവനും പുരിപുക്കങ്ങിരുന്നശേഷം രാവണൻതന്റെ പുരാപുക്കനേരം
ഉറച്ചിതു ചിത്തം ഹനൂമാനന്നേരം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.