താൾ:Pattukal vol-2 1927.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

450

പാട്ടുകൾ
താതനായ  വായുവിനെ   മനസ്സിലൂന്നി
കടലിടിയിൻ  മുഴക്കമെന്ന  ശബ്ദംപോലെ
അലറിയുടൻ  ഹനൂമാനും  ഗമിച്ചിതങ്ങംബരാന്തേ
അംബരമാർഗ്ഗേ  ഉയർന്നുപോകുമ്പോൾ
ഹനൂമാന്റെ  വരവഞ്ജസാ  കണ്ടിട്ടു
സൂരസയും ചെന്നു  തടുത്തു  ചൊല്ലിനാൾ
വിശപ്പും  ദാഹവും  പൊറുക്കാ  മാരുതി
കടക്ക  വായതിൽ  മടിക്കേണ്ട
കടക്ക  വായതും  തുറക്കാം  ഞാനിപ്പോൾ
ഗുഹപോലെ  വായും  തുറന്നവളപ്പോൾ
മലപോലെ  നിന്നു  മാരുതിയപ്പോൾ

അതിലിരട്ടി വാ തുറന്നവളപ്പോൾ പവനനന്ദനനതികൃശനായി കടുകുപോലുടലെടുത്തു മാരുതി കവിളിണകളറിയാതെകണ്ടര- നിമിഷത്തിൽ ചാടി പുറത്തുവന്നപ്പോ- ളംബേ മാതാവേ ശുദ്ധേ ഭുജംഗേ ഇതി സ്തുതിച്ചു പിൻ വിടയും ചൊല്ലിനാൻ നിഴൽ പിടിച്ചുടനശിച്ചീടുന്നൊരു നീചസിംഹികയെ വധിച്ചു മാരുതി അണഞ്ഞസുരന്റെ പുരോഭാഗേ ചെന്നു പുരോഭാഗേ ചെന്നിരുന്നു പുതുമകൾ പലതും കണ്ടു ഏഴുണ്ടു നിലവിതാനം എഴുപതു കിടങ്ങുമുണ്ടു് മൂന്നുണ്ടു ശിഖരക്കോട്ട മുന്നൂറുമടവിധാനം

പുറംകോട്ട പുതുമചൊൽവാൻ അനന്തനുംപണിയതുണ്ടു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/451&oldid=166370" എന്ന താളിൽനിന്ന് ശേഖരിച്ചത്