താൾ:Pattukal vol-2 1927.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

449

ഐവർനാടകം

അയച്ച വഴി നിനച്ചാലും സഹിച്ചുകൂടാ നിനവിലെപ്പ‌പ്പോഴുമധികമുണ്ടു സങ്കടങ്ങൾ കുഴിക്കില്ല നിനക്കേതും മാരുതിയെ പോകയെന്നു പോവതിനവനുമുറച്ചഥ തൊഴുതീടിനാൻ നിങ്ങളൊക്കെ നല്ലവണ്ണം നിന്നു സ്തുതിച്ചീടുവിൻ അല്ലലകന്നുള്ളകം തെളിഞ്ഞുകൊൾകവേണമേ രാമ രാഘവ മുകുന്ദ രാമരാമ പാഹി മാം ലോകനാഥ സീതകാന്ത രാവണാന്തക ജയ ആദിനാഥ ആഴിവർണ്ണ നീ തുണയടിയനു എന്നു ചിന്തയിൽ നിനച്ചുറച്ചിരുന്നു മാരുതി മാരുതി ഞാൻ വനത്തിലെന്നു നിനച്ചു നീ ഖേദിയ്ക്കേണ്ട പർവ്വതസ്ഥാനീശ്വരനെ വഴിപോലെ മനസ്സിലൂന്നി എന്നതിനാൽ കപിച്ചൊല്ലി നിന്നുകെണ്ടു എന്നപ്പോൾ വായുപുത്രൻ ചിന്തയിൽ നിനച്ചുക്കൊണ്ടു കോണ്ടൽവർണ്ണന്റെ ലീലകൾകൊണ്ടു അഞ്ജനാസുതൻ ശ്രീഹനുമാനും വാരിധിതന്റെ തീരത്തു ചെന്നു വാനരദേഹം വണ്ണം തുടങ്ങി കണ്ഠവും മാർവ്വും കാൽ കരമെല്ലാം ഉന്നതമായി തടിച്ചതു കണ്ടു വിഷ്ണുനാഥന്റെ മായകൾകൊണ്ടു വിസ്മയം പലതും കണ്ടറിവാൻ. കണ്ടുകൊൾവിൻ വാനരരെ നിങ്ങളെല്ലാം കടുപ്പമായ വാരിധി ഞാൻ ചാടുന്നുണ്ടു് വലഭാഗം വലങ്കയ്യൊന്നുയർത്തിനോക്കി

57*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/450&oldid=166369" എന്ന താളിൽനിന്ന് ശേഖരിച്ചത്