താൾ:Pattukal vol-2 1927.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

451 ഐവർനാടകം അതിന്മീതെ കാണായ് വന്നു കടവുകൾ പുഴകൾ തോടു് ഓർക്കടൽ ചാടിച്ചെന്നാൽ പാല്ക്കടൽ കാണാം പിന്നെ പാല്കടൽ ചാടിച്ചെന്നാൽ ഇരുട്ടാഴികാണാം പിന്നെ ഇരുട്ടാഴി ചാടിച്ചെന്നാൽ പാലാഴിമദ്ധ്യേ ചെല്ലാം പാലാഴിമദ്ധ്യേ ചെന്നാൽ രാവണൻ കോട്ട കാണം രാവണൻകോട്ടമീതെ ആകാശം തട്ടായ്തോന്നും പഞ്ചമി അഞ്ചുമില്ല അഞ്ചാദിത്യന്മാരുദിപ്പതില്ല ഉളളടക്കം കടന്നകൊൾവാൻ ഉപായങൾ കാണുന്നില്ല ഉടയവന്റെ കടാക്ഷത്താലെ ഒന്നിനാൽ ദ്വാരം കണ്ടു കൃശാംഗധാരിയായി കടന്നവൻ ചെല്ലുന്നേരം കടുപ്പത്തിൽ വന്നോരു സ്ത്രീ അസുരനാരി പക്ഷി- മൃഗാദി ജന്തു്ക്കൾക്കും കടന്നുകൂടാതൊരു ലങ്കയിൽ നീയേകനായി വരുവാനങ്ങെന്തുമൂലം എന്നോടു പരമാർത്ഥം പറകയെന്നു ചൊല്ലിയവൾ വലങ്കയ്യൊന്നുയർത്തിക്കൊണ്ടു കടുത്തുടൻ ചൊന്ന വാക്കു കേട്ടു പിൻകഥിച്ചിതേവം എന്തണേ വന്തണേ ചൊല്ലണേ പെണ്ണണേ എന്തൊരു കാവൽനീ കാക്കുന്നണേ കാവൽവെച്ചാരണെ കാക്കുന്നതെന്തണേ ചൊല്ലണേ നീയ്യണേ പെണ്ണണേ നീ പെണ്ണുങ്ങൾ കാക്കുന്ന കാവലിലാരണേ പെൺകുലകോട്ടയും ചൊല്ലണേ നീ കോട്ടപ്പുറം കാവൽ കല്പിച്ചതാരണേ കൊല്ലം തികഞ്ഞതും ചൊല്ലണേ നീ

കൊണ്ടാടി നിന്റെ മുല പുണർന്നാരണേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/452&oldid=166371" എന്ന താളിൽനിന്ന് ശേഖരിച്ചത്