Jump to content

താൾ:Pattukal vol-2 1927.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

447 ഐവർനാടകം മിത്തരമംഗദൻ ചൊന്നാൻ. അംഗദൻ ചൊന്ന വാക്കു അങ്ങോട്ടു ചാടാമെന്നും ഇക്കരെ എത്തുവാനോ എളുതല്ല എന്നെക്കൊണ്ടു മുപ്പതു യോജന ഞാ൯ ചാടാമെന്നു നീലനും കേസരി എഴുപതെന്നും നളനൊരു തൊണ്ണൂറെന്നും വഴിമൊഴി പറഞ്ഞെല്ലാരും മന്ദഭാവവും പൂണ്ടു വന്ദിച്ചു നിന്നെല്ലാരും . നിന്നതു കണ്ടു ജാംബവാൻ ചൊല്ലി വമ്പരിൽ മുമ്പൻ വാനരന്മാർക്കു വന്മലകളിൽ നിന്നു മദിച്ചു വമ്പുകളെന്തിവിടെ ലഭിപ്പു നന്നുനന്നു നാമെല്ലാരുമിരുന്നാൽ നാരായണന്റെ വേലകൾ ചെയ് വാൻ ആരുമില്ലെന്നറിവിനെല്ലാരും വന്ദിച്ചീടുക മാരുതിയെപ്പോയ് നന്ദിച്ചെല്ലാരും ദു;ഖം കലർന്നു കൂടിയൊരുമിച്ചു ചിന്ത തുടങ്ങി അന്തരമൊരു കണ്ടു ഹനൂമാൻ ചിന്തയാ രാമപാദം നിനച്ചു

രാമപാദം നിനച്ചുനില്ക്കും ഹനൂമാനപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/448&oldid=166366" എന്ന താളിൽനിന്ന് ശേഖരിച്ചത്